ചണ്ഡീഗഢ്: പഞ്ചാബ് അതിർത്തിയിൽ സമരം ചെയ്ത കർഷകരുടെ പാസ്പോർട്ടും വിസയും റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ്. ഹരിയാന അംബാല ജില്ലാ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
‘കർഷക സമരത്തിനിടെ ബാരിക്കേഡുകൾ തകർത്ത് സംഘർഷമുണ്ടാക്കിയ റൗഡികൾക്കെതിരെ മാത്രമാണ് ഞങ്ങൾ നടപടി സ്വീകരിക്കുന്നത്’ -അംബാല ഡി.എസ്.പി ജോഗീന്ദർ സിങ് പറഞ്ഞു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതരുമായി ആശയവിനിമയം നടത്തുകയാണെന്നും ഡി.എസ്.പി വ്യക്തമാക്കി.
സി.സി.ടി.വി, ഡ്രോൺ ക്യാമറകൾ, വീഡിയോഗ്രാഫി എന്നിവയിലൂടെ ബാരിക്കേഡുകൾ തകർക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അംബാല പൊലീസ് അറിയിച്ചു.
അതേസമയം, തങ്ങളുടെ വീടുകളിൽ പൊലീസ് നോട്ടീസ് പതിച്ചിട്ടുണ്ടെന്ന് ഹരിയാന കർഷക യൂനിയൻ നേതാക്കൾ പറഞ്ഞു. “ഒരു ഡസനിലധികം കർഷക യൂനിയൻ നേതാക്കളുടെ വീടുകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫോണുകൾ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സർക്കാറിനെതിരെ പ്രതിഷേധിക്കുകയും യഥാർത്ഥ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ് പൊലീസിന്‍റെ ഈ നടപടി’’ -ബി.കെ.യു (ഷഹീദ് ഭഗത് സിങ്) ഹരിയാന വക്താവ് തേജ്വീർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.