അദാനി ഗ്രൂപ്പുമായി വ്യാപാര ബന്ധമുണ്ട്, ആശങ്കപ്പെടേണ്ട സാഹചര്യമില്ല -പഞ്ചാബ് നാഷണൽ ബാങ്ക്

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി വ്യാപാര ബന്ധമുണ്ട് എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. മൊത്തത്തിൽ 70 ബില്യൺ രൂപയുടെ വ്യാപാര ബന്ധമാണ് അദാനി ഗ്രൂപ്പുമായി ബാങ്കിനുള്ളത്. എന്നാൽ അക്കൗണ്ട് ഉടമകൾ യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന കണ്ടെത്തലുകൾ യു.എസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടത്. എന്നാൽ എല്ലാ നിയമങ്ങൾക്കും അനുസൃതമായാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദാനി ഗ്രൂപ്പ് വാദിച്ചിരുന്നു.

70 ബില്യണിൽ 25 ബില്യണും അദാനിയുടെ എയർപോർട്ട് ബിസിനസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ബാങ്കിന്റെ പ്രവർത്തനത്തെ അത് ബാധിക്കില്ല. ഹിഡൻബർഗുമായി ബന്ധപ്പെട്ട വാർത്തകളെ കൂടുതലായി നിരീക്ഷിക്കുമെന്നും പഞ്ചാബ് നാഷണൽ ബാങ്കിന്റെ സി.ഇ.ഒ അതുൽ കുമാർ ഗോയൽ അറിയിച്ചു.

കിട്ടാകടങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകൾ ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ ബാങ്കിന്റെ ലാഭത്തിൽ 44 ശതമാനം കുറവ് വരുത്തിയിരുന്നു.

Tags:    
News Summary - Has business tie-up with Adani Group-nothing to worry about -Punjab National Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.