ന്യൂഡൽഹി: 36 ശതമാനം മുസ്ലിംകൾ അധിവസിക്കുന്ന മീറത്തിലെ ചെറുപട്ടണമാണ് ഹാഷിംപുര. 1987മേയ് 22ന് വൈകീട്ടുണ്ടായ ദുരന്തം ആഴത്തിലുള്ള മുറിവാണ് ഹാഷിംപുരക്കേൽപിച്ചത്. പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി) എന്ന, വർഗീയതക്ക് കുപ്രസിദ്ധി േനടിയ ഉത്തർപ്രദേശിെല സായുധ പൊലീസ്, ചെറുപ്പക്കാരും പ്രായമുള്ളവരുമായ 45ഒാളം മുസ്ലിംകളെ വളഞ്ഞുപിടിച്ച് ഒരു ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു.
തുടർന്ന് മൃതദേഹങ്ങൾ കനാലിലും ഹിന്ദോന നദിയിലുമായി തള്ളി. അഞ്ചുേപർ മാത്രം ജീവനോടെ അവശേഷിച്ചു. കൊല്ലപ്പെട്ടുവെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചവരിൽ 11പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. അവശേഷിച്ച മൃതദേഹങ്ങൾ ഇന്നുവരെ കണ്ടെടുത്തിട്ടില്ല. 1987 േമയിൽ മീറത്തിലുണ്ടായ കലാപത്തെ തുടർന്ന് പി.എ.സിയുടെ 41ാം ബറ്റാലിയെൻറ ‘സി’ കമ്പനിയെ ഹാഷിംപുരയിൽ വിന്യസിച്ചിരുന്നു.
മേയ് 21ന് ഒരു ആർമി മേജറുടെ സഹോദരൻ കലാപത്തിൽ കൊല്ലപ്പെടുകയും രണ്ട് പി.എ.സി പൊലീസുകാരുെട തോക്കുകൾ കലാപകാരികൾ കൊള്ളയടിക്കുകയും ചെയ്തു. പിറ്റേന്ന് പൊലീസ് 644 മുസ്ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്ത് ഹാഷിംപുരയിലെ ആലിൻചുവട്ടിൽ കൊണ്ടുവന്നു. തുടർന്ന് മുതിർന്നവരെയും കുട്ടികളെയും ഒരു സംഘമായും യുവാക്കളെ മറ്റൊരു സംഘമായും മാറ്റി നിർത്തി. പി.എ.സിയുെട പൊലീസ് ട്രക്കുകളിൽ അവരെ മീറത്തിലെ പൊലീസ് ലൈനിലേക്ക് കൊണ്ടുപോകാനാണ് ഇങ്ങനെ ചെയ്തത്. അവരിൽനിന്നാണ് 45ൽപരം പേരെ പ്രത്യേകം ഒരു ട്രക്കിൽ കൊണ്ടുപോയി പി.എ.സി ക്രൂരമായി വെടിവെച്ചുകൊന്നത്്. 1987ൽ നടന്ന കൂട്ടക്കൊലയുടെ കുറ്റപത്രം സമർപ്പിക്കാൻ ഒമ്പത് വർഷമെടുത്തു. 1996ൽ സി.ബി.സി.െഎ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ 19 പി.എ.സി പൊലീസുകാരായിരുന്നു പ്രതികൾ.
പിന്നീട് 2002ലും 2007ലും സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് വിചാരണ ഉത്തർപ്രദേശിനു പുറത്ത് ഡൽഹിയിലേക്ക് മാറ്റി. വിചാരണക്കിടയിൽ പ്രതികളായ മൂന്ന് പൊലീസുകാർ മരിച്ചു. എട്ടു വർഷം പിന്നെയും വിചാരണ തുടർന്നു. വിചാരണ പൂർത്തിയാക്കി 2015 േമയ് 23ന് വിധി വന്നപ്പോൾ എല്ലാ പ്രതികളും കുറ്റവിമുക്തർ. അപ്പോഴേക്കും 28 വർഷം കഴിഞ്ഞിരുന്നു. ആ വിധിക്കെതിരെ രണ്ട് ഇരകൾ മലയാളിയായ മുതിർന്ന അഭിഭാഷക റെബേക്ക ജോൺ മുഖേന അപ്പീലുമായി ഹൈകോടതിയെ സമീപിച്ചു.
ദേശീയ മനുഷ്യാവകാശ കമീഷനും അഡ്വ. വൃന്ദ ഗ്രോവർ മുഖേന അപ്പീലുമായെത്തി. ഇരുവരും ചേർന്ന് നടത്തിയ പോരാട്ടമാണ് 16 പൊലീസുകാരെ ജയിലറക്കുള്ളിലെത്തിച്ചത്.
കേസിെൻറ നാൾ വഴി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.