ഹാഷിംപുര: ഒടുവിൽ പൊലീസുകാർ ജയിലറക്കുള്ളിൽ
text_fieldsന്യൂഡൽഹി: 36 ശതമാനം മുസ്ലിംകൾ അധിവസിക്കുന്ന മീറത്തിലെ ചെറുപട്ടണമാണ് ഹാഷിംപുര. 1987മേയ് 22ന് വൈകീട്ടുണ്ടായ ദുരന്തം ആഴത്തിലുള്ള മുറിവാണ് ഹാഷിംപുരക്കേൽപിച്ചത്. പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി) എന്ന, വർഗീയതക്ക് കുപ്രസിദ്ധി േനടിയ ഉത്തർപ്രദേശിെല സായുധ പൊലീസ്, ചെറുപ്പക്കാരും പ്രായമുള്ളവരുമായ 45ഒാളം മുസ്ലിംകളെ വളഞ്ഞുപിടിച്ച് ഒരു ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു.
തുടർന്ന് മൃതദേഹങ്ങൾ കനാലിലും ഹിന്ദോന നദിയിലുമായി തള്ളി. അഞ്ചുേപർ മാത്രം ജീവനോടെ അവശേഷിച്ചു. കൊല്ലപ്പെട്ടുവെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചവരിൽ 11പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. അവശേഷിച്ച മൃതദേഹങ്ങൾ ഇന്നുവരെ കണ്ടെടുത്തിട്ടില്ല. 1987 േമയിൽ മീറത്തിലുണ്ടായ കലാപത്തെ തുടർന്ന് പി.എ.സിയുടെ 41ാം ബറ്റാലിയെൻറ ‘സി’ കമ്പനിയെ ഹാഷിംപുരയിൽ വിന്യസിച്ചിരുന്നു.
മേയ് 21ന് ഒരു ആർമി മേജറുടെ സഹോദരൻ കലാപത്തിൽ കൊല്ലപ്പെടുകയും രണ്ട് പി.എ.സി പൊലീസുകാരുെട തോക്കുകൾ കലാപകാരികൾ കൊള്ളയടിക്കുകയും ചെയ്തു. പിറ്റേന്ന് പൊലീസ് 644 മുസ്ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്ത് ഹാഷിംപുരയിലെ ആലിൻചുവട്ടിൽ കൊണ്ടുവന്നു. തുടർന്ന് മുതിർന്നവരെയും കുട്ടികളെയും ഒരു സംഘമായും യുവാക്കളെ മറ്റൊരു സംഘമായും മാറ്റി നിർത്തി. പി.എ.സിയുെട പൊലീസ് ട്രക്കുകളിൽ അവരെ മീറത്തിലെ പൊലീസ് ലൈനിലേക്ക് കൊണ്ടുപോകാനാണ് ഇങ്ങനെ ചെയ്തത്. അവരിൽനിന്നാണ് 45ൽപരം പേരെ പ്രത്യേകം ഒരു ട്രക്കിൽ കൊണ്ടുപോയി പി.എ.സി ക്രൂരമായി വെടിവെച്ചുകൊന്നത്്. 1987ൽ നടന്ന കൂട്ടക്കൊലയുടെ കുറ്റപത്രം സമർപ്പിക്കാൻ ഒമ്പത് വർഷമെടുത്തു. 1996ൽ സി.ബി.സി.െഎ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ 19 പി.എ.സി പൊലീസുകാരായിരുന്നു പ്രതികൾ.
പിന്നീട് 2002ലും 2007ലും സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് വിചാരണ ഉത്തർപ്രദേശിനു പുറത്ത് ഡൽഹിയിലേക്ക് മാറ്റി. വിചാരണക്കിടയിൽ പ്രതികളായ മൂന്ന് പൊലീസുകാർ മരിച്ചു. എട്ടു വർഷം പിന്നെയും വിചാരണ തുടർന്നു. വിചാരണ പൂർത്തിയാക്കി 2015 േമയ് 23ന് വിധി വന്നപ്പോൾ എല്ലാ പ്രതികളും കുറ്റവിമുക്തർ. അപ്പോഴേക്കും 28 വർഷം കഴിഞ്ഞിരുന്നു. ആ വിധിക്കെതിരെ രണ്ട് ഇരകൾ മലയാളിയായ മുതിർന്ന അഭിഭാഷക റെബേക്ക ജോൺ മുഖേന അപ്പീലുമായി ഹൈകോടതിയെ സമീപിച്ചു.
ദേശീയ മനുഷ്യാവകാശ കമീഷനും അഡ്വ. വൃന്ദ ഗ്രോവർ മുഖേന അപ്പീലുമായെത്തി. ഇരുവരും ചേർന്ന് നടത്തിയ പോരാട്ടമാണ് 16 പൊലീസുകാരെ ജയിലറക്കുള്ളിലെത്തിച്ചത്.
കേസിെൻറ നാൾ വഴി
- 1987 മേയ് 22: ഉത്തര്പ്രദേശിലെ മീറത്തിലെ ഹാഷിംപുര ഗ്രാമത്തിൽനിന്ന് 45ഒാളം മുസ്ലിങ്ങളെ പ്രൊവിഷനല് ആംഡ് കോൺസ്റ്റാബുലറി(പി.എ.സി) പിടികൂടി വാഹനത്തിൽ മുറാദ്നഗറിൽ ഗംഗാ കനാൽ പരിസരത്തെത്തിച്ചു. സ്റ്റേഷനിൽ എത്തിക്കുന്നതിനുപകരം ഓരോരുത്തർക്കുനേരെയും നിറയൊഴിച്ച് കനാലിൽ തള്ളി.
- 1988: ഉത്തർപ്രദേശ് സർക്കാർ ക്രൈംബ്രാഞ്ച് അേന്വഷണത്തിന് ഉത്തരവിട്ടു.
- 1994 ഫെബ്രുവരി: 60 പൊലീസുകാരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
- 1996 മേയ് 20: ഗാസിയാബാദിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ 19 പ്രതികൾക്കെതിെര കുറ്റപത്രം സമർപ്പിച്ചു. 161 പേർ സാക്ഷിപ്പട്ടികയിൽ.
- 2002 സെപറ്റംബർ: കൊല്ലപ്പെട്ടവരുടെയും രക്ഷപ്പെട്ടവരുടെയും കുടുംബാംഗങ്ങൾ നൽകിയ ഹരജിയിൽ കേസിെൻറ വിചാരണ ഗാസിയാബാദ് ജില്ല കോടതിയിൽനിന്ന് ഡൽഹി തീസ് ഹസാരി കോംപ്ലക്സിലെ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
- 2006 ജൂൈല: കോടതി പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി.
- 2013 മാർച്ച് 8: ആഭ്യന്തര സഹമന്ത്രി പി. ചിദംബരത്തിെൻറ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം വിചാരണക്കോടതി നിരസിച്ചു.
- 2015-മാർച്ച് 21: ജയിലിൽ കഴിയുന്ന 16 പേരെ സംശയത്തിെൻറ ആനുകൂല്യം നൽകി വിചാരണക്കോടതി വിട്ടയച്ചു (പ്രതികളിൽ മൂന്നുപേർ കേസിനിടെ മരിച്ചിരുന്നു).
- - േമയ് 18: വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരെ ഇരകളുടെ കുടുംബാംഗങ്ങളും ദൃക്സാക്ഷികളും ഡൽഹി ൈഹകോടതിയെ സമീപിച്ചു.
- േമയ് 29: വിചാരണക്കോടതി തീരുമാനത്തിനെതിരെ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച അപ്പീൽ ഡൽഹി ഹൈകോടതി ഫയലിൽ സ്വീകരിച്ചു.
- ഡിസംബർ: കൂട്ടക്കൊലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യവകാശ കമീഷൻ.
- 2016 ജൂൈല 9: ഇരകളുടെ ബന്ധുക്കൾക്ക് എത്രയുംവേഗം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ഡൽഹി ഹൈകോടതി.
- ഡിസംബർ 15: കൂട്ടക്കൊലക്കേസിൽ ഉൾപ്പെട്ട പൊലീസുകാരുടെ പേരുകളടക്കം തെളിവുകൾ നശിപ്പിക്കപ്പെട്ടതിൽ ഡൽഹി ഹൈകോടതി ഉത്കണ്ഠ രേഖപ്പെടുത്തി. നഷ്ടപരിഹാരം അടുത്ത ബന്ധുക്കൾക്ക് നൽകുന്നതിനുപകരം മറ്റുള്ളവർക്ക് നൽകാനുള്ള നീക്കത്തെ കോടതി
- വിമർശിച്ചു.
- 2018 ഒക്ടോബർ 31: കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി) അംഗങ്ങൾക്ക് ഡൽഹി ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.