കർണാടകയിൽ വീണ്ടും മുസ്ലിം കച്ചവടക്കാർക്കുനേരെ വിദ്വേഷ പ്രചാരണം

ബംഗളൂരു: കർണാടകയിൽ മുസ്ലിം കച്ചവടക്കാർക്കെതിരെ വീണ്ടും ബഹിഷ്കരണാഹ്വാനവുമായി തീവ്രഹിന്ദുത്വ സംഘടനകൾ. പഴക്കച്ചവടത്തിലെ മുസ്ലിം കച്ചവടക്കാരുടെ കുത്തക അവസാനിപ്പിക്കണമെന്നും അവരിൽനിന്ന് പഴങ്ങൾ വാങ്ങരുതെന്നും ഹിന്ദു കച്ചവടക്കാരിൽനിന്ന് വാങ്ങണമെന്നും ഹിന്ദു ജനജാഗൃതി സമിതി കർണാടക കോഓർഡിനേറ്റർ ചന്ദ്രു മോഗർ ആഹ്വാനം ചെയ്തു.

പഴങ്ങളുടെ കച്ചവടം മുസ്ലിംകൾ കുത്തകയാക്കിയിരിക്കുകയാണെന്നും പഴങ്ങളും ബ്രഡുകളും വിൽക്കുന്നതിന് മുമ്പ് അവർ തുപ്പുന്നത് കാണാമെന്നും അദ്ദേഹം ആരോപിച്ചു. 'തുപ്പൽ ജിഹാദ്' ആണ് മുസ്ലിംകളുടെ കച്ചവടമെന്ന വിദ്വേഷ പരാമർശവും അദ്ദേഹം നടത്തി. മുസ്ലിം ഫ്രൂട്സ് കച്ചവടക്കാരെ ബഹിഷ്കരിക്കണമെന്ന് തീവ്രഹിന്ദുത്വ നേതാവ് പ്രശാന്ത് സംബാർഗിയും ആഹ്വാനം ചെയ്തു.

നേരത്തെ ക്ഷേത്രോത്സവങ്ങളിൽനിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കിയ വിവാദത്തിനും ഹലാൽ മാംസ ബഹിഷ്കരണാഹ്വാനത്തിനും പിന്നാലെയാണ് ഇപ്പോൾ മുസ്ലിം ഫ്രൂട്സ് വ്യാപാരികൾക്കുനേരെയുള്ള ബഹിഷ്കരണാഹ്വാനം.

Tags:    
News Summary - Hate campaign against Muslim traders again in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.