പി. കല്യാണരാമൻ

പ്രവാചകനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ്​ അറസ്റ്റിൽ

ചെന്നൈ: സാമുദായിക വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തമിഴ്​നാട്ടിൽ ബി.ജെ.പി നേതാവ്​ അറസ്റ്റിലായി.

ഭാരതീയ ജനതാ മസ്ദൂർ മഹാസംഘം മുൻ ദേശീയ സെക്രട്ടറിയും ബി.ജെ.പി നേതാവുമായ കല്യാണരാമനുൾപ്പെടെ മൂന്ന്​ പേരെയാണ്​ മേട്ടുപ്പാളയം പൊലീസ്​ അറസ്റ്റ് ചെയ്തത്​.

ടൗണിൽ നടന്ന പരിപാടിക്കിടെ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്നും കലാപത്തിന്​ ആഹ്വാനം ചെയ്​തുവെന്നുമാണ്​ ആരോപണം.

ബി.ജെ.പിയുടെ കോയമ്പത്തൂർ നോർത്​ ജില്ലാ പ്രസിഡന്‍റ്​ ജഗനാഥൻ, ഡിവിഷനൽ സെക്രട്ടറി സതീഷ് കുമാർ എന്നിവരാണ് കല്യാണരാമനൊപ്പം അറസ്റ്റിലായ മറ്റ്​ രണ്ടുപേർ. ഇവരെ അവിനാശി സബ്​ജയിലിൽ പ്രവേശിപ്പിച്ചു.

വര്‍ഗീയ കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, മതവികാരം വ്രണപെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

കർഷക സമരത്തെ പിന്തുണച്ച് എസ്​.ഡി.പി.ഐ റിപബ്ലിക്​ ദിനത്തിൽ പ്രദേശത്ത്​ നടത്തിയ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി നടത്തിയ യോഗത്തിലായിരുന്നു വിവാദ പരാമർശങ്ങൾ.

'കല്യാണരാമന്‍റെ പ്രസംഗം കേ​ട്ടെത്തിയ എസ്​.ഡി.പി.ഐ പ്രവർത്തകർ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കി. ശേഷം ഇവരെ അനുനയിപ്പിച്ച്​ പറഞ്ഞയച്ചെങ്കിലും

ശേഷം യോഗത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറുണ്ടായ സംഭവത്തിൽ 30 ഓളം എസ്​.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു' -മേട്ടുപ്പാളയം എസ്​.പി അറ അരുളരശ്​ പറഞ്ഞു.

ബി.ജെ.പി-എസ്​.ഡി.പി.ഐ സംഘർഷ സാധ്യത കണക്കിലെടുത്ത്​ പ്രദേശത്ത്​ വൻ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.