വിദ്വേഷപ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

ഹൈദരാബാദ്: പ്രകോപന പ്രസംഗത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എൽ.എ രാജ സിങ്ങിനെതിരെ കേസെടുത്തു. രാമനവമി ആഘോഷത്തിന്റെ ഘോഷയാത്രയുടെ ഭാഗമായിരുന്നു രാജ സിങ്ങിന്റെ പ്രസംഗം. അഫ്സൽഗഞ്ച് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ക്രിമിനൽ നടപടി ചട്ടമനുസരിച്ച് ഭീഷണിപ്പെടുത്തൽ വകുപ്പടക്കം ഉൾപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഘോഷയാത്രക്കിടെ രാജ സിങ് കാണിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

Tags:    
News Summary - Hate speech: Case against BJP MLA Raja Singhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.