വിദ്വേഷ പ്രസംഗങ്ങൾ ചിരിച്ച്​ കൊണ്ടാണെങ്കിൽ കുറ്റകരമല്ല -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ ചിരിച്ച്​ കൊണ്ടായാൽ കുറ്റകരമല്ല എന്നും കോപിച്ചുകൊണ്ടായാൽ കുറ്റകരമാണെന്നും ഡൽഹി ഹൈകോടതി. ഡൽഹിയിൽ വംശീയാ​ക്രമണത്തിനുള്ള പ്രേരണയാണെന്ന വിമർശനമുയർന്ന പ്രകോപനങ്ങളുണ്ടാക്കിയ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മ​ന്ത്രി അനുരാഗ്​ ഠാക്കൂറിനും ബി.ജെ.പി എം.പി പർവേഷ്​ വർമക്കും എതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ബൃന്ദാ കാരാട്ടും കെ.എം തിവാരിയും​ സമർപ്പിച്ച ഹരജികൾ വിധി പറയാനായി മാറ്റിവെച്ചാണ്​​​ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ്​ ചന്ദ്ര ധാരി സിങ്ങിന്‍റെ സ​ുപ്രധാന നിരീക്ഷണം.

പൗരത്വ ദേഭഗതി നിയമത്തിനെതിരായ സമരത്തിൽ പ്രസംഗിച്ച ജെ.എൻ.യു വിദ്യാർഥി നേതാവ്​ ഉമർഖാലിദിന്​ ജാമ്യം നൽകാനാവില്ലെന്ന വിചാരണ കോടതി വിധിയുടെ പി​റ്റേന്നാണ്​ പൗരത്വ സമരക്കാർക്കെതിരെ പ്രകോപനമുണ്ടാക്കിയ കേന്ദ്ര മന്ത്രി അടക്കമുള്ളവർ ചെയ്തത്​ ഒരു കുറ്റമല്ലെന്ന നിലപാട്​ ഹൈകോടതി കൈകൊണ്ടത്​​.

മോദി സർക്കാർ പാസാക്കിയ ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ ശാഹീൻ ബാഗിലും ഡൽഹിയിലെ മറ്റു ഭാഗങ്ങളിലും അരങ്ങേറിയ സമരങ്ങളെ ബലം പ്രയോഗിച്ച്​ ഒഴിപ്പിക്കാൻ 2020 ജനുവരി 17, 27, 28 ബി.ജെ.പി നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ്​ കേസിന്​ ആധാരം. 'ദേശ്​ കോ ഗദ്ദാറോം കോ, ഗോലി മാറോ സാ​ലോം കോ' എന്ന്​ മുദ്രാവാക്യം വിളിച്ച്​ അണികളെ കൊണ്ട്​ അതേറ്റുവിളിപ്പിക്കുകയാണ്​ കേന്ദ്ര മന്ത്രി ചെയ്തതെങ്കിൽ പൗരത്വ സമരക്കാർ വീടുകളിൽ അതിക്രമിച്ചു കയറി സ്​ത്രീകളെ ബലാൽസംഗം ചെയ്യുകയും ജനങ്ങളെ കൊല്ലുകയും ചെയ്യ​ുമെന്നായിരുന്നു ബി.ജെ.പി എം.പിയുടെ പ്രസംഗം. കേന്ദ്ര മന്ത്രിയു​ടെ പരമാർശം മതസൗഹാർദം തകർക്കാൻ സാധ്യതയുള്ളതാണെന്നും തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടവും തെരഞ്ഞെടുപ്പ്​ നിയമങ്ങളും അദ്ദേഹം ലംഘിച്ചുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ കേന്ദ്ര മന്ത്രിക്ക്​ അയച്ച കാരണം കാണിക്കൽ നോട്ടീസിൽ വ്യക്​തമാക്കിയിര​ുന്നു. എന്നാൽ കേന്ദ്രമന്ത്രിക്കും എം.പിക്കുമെതിരെ പ്രൊസിക്യൂഷൻ നടപടിക്ക്​ ഹരജിക്കാർ അനുമതി തേടിയില്ല എന്ന സാ​​​ങ്കതിക കാരണം പറഞ്ഞ്​ കീഴ്​കോടതി ആവശ്യം തള്ളി.

ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച ബൃന്ദാ കാരാട്ടിന്റെയും കെ.എം തിവാരിയുടെയും അഭിഭാഷകരോട്​ സമരക്കാരുടെ​ മുന്നിലായിരുന്നോ ഈ പ്രസംഗങ്ങൾ എന്ന്​​ ജഡ്​ജി ചോദിച്ചു. ശാഹീൻ ബാഗിലും ജാമിഅ മില്ലിയ ഇസ്​ലാമിയയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ജനങ്ങൾ പ്രക്ഷോഭം നടത്തികൊണ്ടിരുന്ന സമയമായിരുന്നു ​അതെന്നും അതിനാൽ പ്രത്യേക സമുദായത്തിന്​ എതിരായിരുന്നുവെന്നും​ അഡ്വ. അഥിത്​ എസ്​ പൂജാരി ചൂണ്ടിക്കാണിച്ചപ്പോൾ ആ സമരത്തിൽ പ​ങ്കെടുത്തത്​ ഒരു സമുദായം മാത്രമായിരുന്നോ എന്നായി കോടതിയുടെ ചോദ്യം. സമരത്തിൽ മറ്റു പൗരന്മാരും പ​ങ്കെടുത്തിട്ടുണ്ടെങ്കിൽ അതെങ്ങിനെ ഒരു സമുദായത്തിനെതിരാകും എന്നും ജഡ്ജി ചോദിച്ചു. 

Tags:    
News Summary - Hate speech is not a crime if it is laughed at - Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.