'ദയാശൂന്യരായ സർക്കാർ അവളെ കൊലപ്പെടുത്തി'; ഹഥ്​രസ്​ കൂട്ടബലാത്സംഗ കൊലക്കെതിരെ സോണിയ ഗാന്ധി

ന്യൂഡൽഹി: ഹഥ്​രസിൽ 19കാരിയായ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ്​ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോ​ൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി. പെൺകുട്ടിയെ ദയാശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണെന്ന്​ അവർ പറഞ്ഞു. ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലൂടെയായിരുന്നു പ്രതികരണം.

'പെൺകുട്ടിയെ ദയാശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണ്​. കേസ്​ ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നു' -സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

'സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നു. പെൺകുട്ടിക്ക്​ കൃത്യസമയത്ത്​ ആവശ്യമായ ചികിത്സ നൽകാൻ സാധിച്ചില്ല. അതിനാൽ തന്നെ പെൺകുട്ടി ഇപ്പോൾ നമുക്കൊപ്പം ഇല്ല. ഹഥ്​രസിലെ നിർഭയ മരിച്ചിട്ടില്ലെന്ന്​ ഞാൻ പറയുന്നു. അവ​ളെ ദയാശൂന്യരായ സർക്കാർ ഭരണസംവിധാനം കൊലപ്പെടുത്തുകയായിരുന്നു' -സോണിയ ഗാന്ധി പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം പൊലീസ്​ നിർബന്ധമായി അനാഥയെപ്പോലെ സംസ്​കരിക്കുകയായിരുന്നു. മരണശേഷവും അതിലൂടെ അവളെ അപമാനിക്കുകയായിരുന്നു -സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ഹഥ്​രസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ​രണ്ടാഴ്​ച ചികിത്സയിൽ കഴിഞ്ഞശേഷം ചൊവ്വാഴ്​ച മരണത്തിന്​ കീഴടങ്ങുകയായിരുന്നു. തുടർന്ന്​ പൊലിസി​െൻറ നേതൃത്വത്തിൽ ബന്ധുക്കളെപ്പോലും കാണിക്കാതെ അർധരാത്രിയിൽ മൃതദേഹം സംസ്​കരിച്ചു. പൊലീസി​െൻറയും യു.പി സർക്കാറി​െൻറയും നടപടിയിൽ പ്രതിഷേധം രൂക്ഷമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.