ഹാഥ്റസ് കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു; ഒരാൾക്ക് ശിക്ഷ

ന്യൂഡൽഹി: യു.പിയിലെ ഹാഥ്റസിൽ ദലിത് യുവതിയെ കൂട്ടബലാൽസംഘത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ കോടതി വെറുതെ ​വിട്ടു. ഒരു പ്രതി മാത്രമാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.  മുഖ്യ പ്രതി താക്കൂറാണ് ശിക്ഷിക്കപ്പെട്ടത്. നിസാരമായ കുറ്റങ്ങൾക്കാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. കൊലപാതക കുറ്റം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.

കേസിലെ മറ്റ് മൂന്ന് പ്രതികളായ സന്ദീപിന്റെ അമ്മാവൻ രവി, സുഹൃത്തുക്കളായ ലവ കുശ്, രാമു എന്നിവരെയാണ് വെറുതെ വിട്ടത്. ഡൽഹിയിൽ നിന്ന് 200 കിലോ മീറ്റർ അകലെയുള്ള ഹാഥ്റാസ് എന്ന ഗ്രാമത്തിൽവെച്ചാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പെൺകുട്ടിയുടെ ശവസംസ്കാരം കുടുംബത്തെ അറിയാതെ നടത്തിയതും വിവാദങ്ങൾക്ക് കാരണമായിരുന്നു. കേസിലെ പല സത്യങ്ങളും മറക്കുന്നതിനാണ് പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് അന്ന് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഉയർന്ന ജാതിക്കാരായ പ്രതികൾക്കായി പൊലീസ് ഇടപെട്ടുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.

Tags:    
News Summary - Hathras gangrape-murder case verdict: 3 of 4 accused acquitted, one convicted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.