ന്യൂഡൽഹി: ഹാഥറസിൽ ദലിത് പെൺകുട്ടിയെ സവർണർ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിെൻറ അന്വേഷണ മേൽനോട്ടം സുപ്രീംകോടതി അലഹബാദ് ൈഹകോടതിയെ ഏൽപിച്ചേക്കും.
സുപ്രീംകോടതി ജഡ്ജിയുൾപ്പെട്ട ജുഡീഷ്യൽ ബെഞ്ചിെൻറ മേൽനോട്ടത്തിൽ സി.ബി.ഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നുള്ള ഹരജി വ്യാഴാഴ്ച പരിഗണിച്ചപ്പോഴാണ് ൈഹകോടതിയെ ഏൽപിക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സൂചന നൽകിയത്.
അതേസമയം, കേസിെൻറ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക സീമ ഖുഷ്വാഹ കോടതിയെ ബോധിപ്പിച്ചു.
പ്രതികളുടെ ഭാഗം കേൾക്കാൻ കോടതി തയാറാകണമെന്ന് പ്രതികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുദ്ര ആവശ്യപ്പെട്ടെങ്കിലും അന്വേഷണം നടക്കുന്ന കേസിൽ എന്തിനാണ് പ്രതിക്ക് പറയാനുള്ളത് കോടതി കേൾക്കുന്നതെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് മറുവാദമുയർത്തി.
യു.പി.പൊലീസിെൻറ അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും കേസിെൻറ എഫ്.ഐ.ആറിന് നമ്പർ പോലുമില്ലെന്നും ജയ്സിങ് കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ എല്ലാ രേഖകളും സമർപ്പിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഹരജിയിൽ എല്ലാവരുടേയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.