ഹാഥറസ് ദുരന്തം: ആൾദൈവം ഭോലെ ബാബ മുങ്ങി; ‘ബാബ ജിയെ ഞങ്ങൾക്ക് കണ്ടെത്താനായില്ല, അ​ദ്ദേഹം ഇവിടെ ഇല്ല’ -യു.പി പൊലീസ്

ഹാഥറസ് (ഉത്തർപ്രദേശ്): ചൊവ്വാഴ്ച ഹാഥറസിൽ തിക്കിലും തിരക്കിലുംപെട്ട് 116 പേർ​ കൊല്ലപ്പെട്ട സത് സംഗ് മതചടങ്ങ് സംഘടിപ്പിച്ച ആൾ ദൈവം ഭോലെ ബാബയെ കാണാനില്ലെന്ന് ഉത്തർ പ്രദേശ് പൊലീസ്. "ബാബ ജിയെ ഞങ്ങൾക്ക് കാമ്പസിനുള്ളിൽ കണ്ടെത്താനായില്ല ... അ​ദ്ദേഹം ഇവിടെ ഇല്ല..." ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാർ പറഞ്ഞു.

നാരായൺ സാകർ ഹരി എന്ന ഭോലെ ബാബയുടെ ആശ്രമമായ മെയിൻപുരി ജില്ലയിലെ രാംകുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ അന്വേഷിച്ചെങ്കിലും 'ഭോലെ ബാബ'യെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, സംഭവം അപകടമാണോ അതോ ഗൂഢാലോചനയാണോ എന്നറിയാൻ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹാഥറസ് സംഭവത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സി​ക്ക​ന്ദ്റ റാ​വു പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഫു​ൽ​റാ​യി ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. നാ​രാ​യ​ൺ സാ​ക​ർ ഹ​രി (ഭോ​ലെ ബാ​ബ) എ​ന്ന പ്രാ​ദേ​ശി​ക ഗു​രു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘സ​ത്സം​ഗ്’ ച​ട​ങ്ങി​നി​ടെ​യാ​ണ് തി​ക്കും​തി​ര​ക്കു​മു​ണ്ടാ​യ​ത്. 50,000ത്തി​ല​ധി​കം പേ​ർ ഒ​ത്തു​കൂ​ടി​യ ച​ട​ങ്ങ് അ​വ​സാ​നി​ച്ച​ശേ​ഷം ആ​ളു​ക​ൾ പി​രി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങു​​മ്പോ​ഴാ​ണ് ദു​ര​ന്തം.

ഭോലെ ബാബ പ്രാർഥനാ ചടങ്ങിന്റെ വേദി വിടുന്നതിനിടെ ഇയാളെ ദ​ർ​ശി​ക്കാ​നും കാ​ലി​ന​ടി​യി​ൽ​നി​ന്ന് മ​ണ്ണ് ശേ​ഖ​രി​ക്കാ​നു​മു​ള്ള തി​ര​ക്കി​ൽ അ​ടി​തെ​റ്റി​യ​വ​ർ​ക്കു​മേ​ൽ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ആ​ളു​ക​ൾ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് പറഞ്ഞു.

ചെ​റി​യ സ്ഥ​ല​ത്ത് പ​രി​ധി​യി​ൽ കൂ​ടു​ത​ൽ പേ​ർ ഒ​ത്തു​കൂ​ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് സി​ക്ക​ന്ദ്റ റാ​വു പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ആ​ശി​ഷ് കു​മാ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​വ​രെ​യും ട്ര​ക്കു​ക​ളി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​മാ​ണ് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്. അ​തി​ന​കം പ​ല​രും മ​രി​ച്ചി​രു​ന്നു.

സംഭവത്തിൽ ഇതുവരെ 116 പേർ മരിച്ചതായി ഹാഥറസ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മൻജീത് സിങ് പറഞ്ഞു. ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാറിനൊപ്പം ചീഫ് സെക്രട്ടറിയും സംഭവസ്ഥലം സന്ദർശിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഡി.ജി.പി പറഞ്ഞു. 80-ലധികം പേർക്ക് പരിക്കേറ്റതായും അവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മുതിർന്ന പൊലീസ് ഓഫിസർ ശലഭ് മാത്തൂർ പറഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന​തും ബ​ന്ധു​ക്ക​ൾ വി​ല​പി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു. സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റി​ന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഹാ​ഥ​റ​സ് ജി​ല്ല മ​ജി​സ്ട്രേ​റ്റ് ആ​ശി​ഷ് കു​മാ​ർ പ​റ​ഞ്ഞു. പൊ​ലീ​സ് സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ ആ​ഗ്ര അ​ഡീ​ഷ​ന​ൽ ഡി.​ജി.​പി​യെ​യും അ​ലീ​ഗ​ഢ് ഡി​വി​ഷ​ന​ൽ ക​മീ​ഷ​ണ​റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച യു.​പി മു​ഖ്യ​മ​​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ട് എ​ത്ര​യും​വേ​ഗം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. മ​ന്ത്രി​മാ​രാ​യ ല​ക്ഷ്മി നാ​രാ​യ​ൺ ചൗ​ധ​രി​യും സ​ന്ദീ​പ് സി​ങ്ങും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ടു​ല​ക്ഷ​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, അഖിലേഷ് യാദവ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

ഭോ​ലെ ബാ​ബ മുൻ ഐ.ബി ഉദ്യോഗസ്ഥനെന്ന്

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റ ജി​ല്ല​യി​ൽ ജ​നി​ച്ച ഭോ​ലെ ബാ​ബ ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ലെ മു​ൻ ഉ​​ദ്യോ​ഗ​സ്ഥ​നെ​ന്നാ​ണ് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 26 വ​ർ​ഷം മു​മ്പ് ജോ​ലി ഉ​പേ​ക്ഷി​ച്ച് മ​ത​പ്ര​ഭാ​ഷ​ണം ന​ട​ത്താ​ൻ തു​ട​ങ്ങി​യെ​ന്നും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​നു​യാ​യി​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. മ​റ്റു മ​ത പ്ര​ഭാ​ഷ​ക​രി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​മൂ​ഹ മാ​ധ്യ​മ സാ​ന്നി​ധ്യം ഇ​ല്ലെ​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ത്യേ​ക​ത. യു.​പി​യി​ലെ അ​ലീ​ഗ​ഢ്, ഹാ​ഥ​റ​സ് ജി​ല്ല​ക​ളി​ൽ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും പ്രാ​ർ​ഥ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

Tags:    
News Summary - Hathras stampede: 116 killed at satsang; where is ‘Bhole Baba’?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.