ന്യൂഡൽഹി: ദലിത് െപൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ സി.ബി.െഎ അന്വേഷണത്തിെൻറ മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതിയോട് ഉത്തർപ്രദേശ് സർക്കാർ.
സി.ബി.െഎ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിട്ടുണ്ടെന്നും യു.പി ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു. ഓരോ രണ്ടാഴ്ചക്കുള്ളിലും കേസിെൻറ പുരോഗതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാൻ നിർദേശിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ കുടുംബത്തിെൻറ സുരക്ഷക്കായി കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സ്പെഷല്‍ സെക്രട്ടറി രാജേന്ദ്രപ്രതാപ് സിങ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്ഡെ അധ്യക്ഷയായ ബെഞ്ച് മുമ്പാകെ വ്യക്തമാക്കി. ഇരയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ഹാഥറസ് കേസ് പരിഗണിച്ച ദിവസം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ആവശ്യപ്പെട്ടിരുന്നു.
ഇരയുടെ കുടുംബത്തിെൻറ സുരക്ഷക്കായി സബ് ഇന്‍സ്പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥെൻറ നേതൃത്വത്തില്‍ സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗണ്മാന്, ഷാഡോ പൊലീസ് എന്നിവരടങ്ങുന്ന മറ്റൊരു പൊലീസ് സംഘവും കടുംബത്തിെൻറ സുരക്ഷക്കായുണ്ട്. പെണ്‍കുട്ടിയുടെ വീടിന് ചുറ്റും സി.സി.ടി.വി കാമറകളും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നും യു.പി സർക്കാർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.