ന്യൂഡൽഹി: ബോഫോഴ്സ് തോക്കിടപാടുമായി ബന്ധപ്പെട്ട ഒരു കേസിൽ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹരജി (എസ്.എൽ.പി) നൽകാൻ ആവശ്യത്തിലധികം തെളിവുകൾ കൈവശമുണ്ടെന്ന് സി.ബി.െഎ. ബോഫോഴ്സ് തോക്കിടപാട് പരിേശാധിക്കുന്ന പാർലമെൻററി സമിതി മുമ്പാകെയാണ് അന്വേഷണ ഏജൻസി ഇക്കാര്യം അറിയിച്ചത്.
ഹരജി തള്ളിപ്പോകാനാണ് സാധ്യതയെന്നും അതിനാൽ നൽകരുതെന്നുമുള്ള അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ ഉപദേശം നിരാകരിച്ചാണ് സി.ബി.െഎയുടെ നീക്കം. ഹിന്ദുജ സഹോദരന്മാർക്കെതിരായ കുറ്റം റദ്ദാക്കിയ 2005ലെ ഡൽഹി ഹൈകോടതി വിധി ചോദ്യംചെയ്ത് ബി.ജെ.പി നേതാവ് അജയ് അഗർവാൾ നൽകിയ ഹരജി ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ബി.ജെ.ഡി എം.പി ഭർതൃഹരി മെഹ്താബ് അധ്യക്ഷനായ പാർലെമൻററി സമിതി ഇൗ ബജറ്റ് സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.