ബംഗളൂരു: പത്താം ക്ലാസ് പരീക്ഷ കോപ്പിയടിച്ചാണ് പാസ്സായതെന്ന് കർണാടക മന്ത്രി ബി. ശ്രീരാമുലു. കോപ്പിയടി എന്നവിഷയത്തിൽ പിച്ച്.ഡി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരിയിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവെയാണ് ശ്രീരാമുലുവിന്‍റെ വിവാദ പരാമർശം.
'ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് ട്യൂഷൻ ടീച്ചർ എല്ലാ ദിവസവും എന്നെ അപമാനിക്കുമായിരുന്നു. ഞാൻ പത്താംക്ലാസ് പാസ്സായപ്പോൾ ടീച്ചർ അത്ഭുതപ്പെട്ടു. പത്താംക്ലാസ് പരീക്ഷയിൽ കോപ്പിയടിച്ച് വിജയിച്ചു എന്നുമാത്രമല്ല, പരീക്ഷസമയത്ത് കോപ്പിയടി എന്ന വിഷയത്തിൽ പിച്ച്.ഡി തന്നെ നടത്തിയെന്നും ഞാൻ അവരോട് പറഞ്ഞു.'-ശ്രീരാമുലു പറഞ്ഞു.
ശ്രീരാമുലുവിന്‍റെ പരാമർശത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. കർണാടക ആദിവാസി ക്ഷേമ മന്ത്രിയാണ് ശ്രീരാമുലു. നേരത്തെ, സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് കെ.ആർ രമേശ് കുമാറിനെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രൂക്ഷമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.