ന്യൂഡൽഹി: കടൽവഴി എത്തി ആക്രമണം നടത്താൻ പാകത്തിൽ ഭീകരർ പരിശീലനം നേടുന്നതായി റി പ്പോർട്ടുകൾ ഉണ്ടെന്ന് നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ. ആഗോള തലത്തിൽ ഭീകര സംഘങ്ങൾ എത്ര വേഗത്തിലാണ് രൂപപ്പെടുന്നതെന്ന് നാം കണ്ടിട്ടുണ്ട്. ഇൗ ഇനത്തിൽപെട്ട ഭീകരത സമീപഭാവിയിൽ ആഗോള പ്രശ്നമായി മാറും.
നാവികസേനയും നാഷനൽ മാരിടൈം ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രൂപത്തിലുമുള്ള ഭീകരതയും നിയന്ത്രിക്കാൻ ആഗോള സമൂഹം യോജിച്ചു നീങ്ങണം. ഇന്ത്യ-പസഫിക് മേഖലക്ക് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. എന്നാൽ, ആഗോള രാഷ്ട്രീയം അതിെൻറ ഗതി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.