'ഗംഭീറിനെ കാണ്മാനില്ല'; ഈസ്റ്റ് ഡൽഹിയിൽ പോസ്റ്ററുകൾ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ മുങ്ങിയ ഡൽഹി ജനതയെ അവഗണിച്ച് ക്രിക്കറ്റ് കളി കാണാൻ പോയ പാർലമൻറ് അംഗം ഗൗതം ഗ ംഭീറിനെതിരെ വൻ പ്രതിഷേധം. ഈസ്റ്റ് ഡൽഹിയിലാണ് മുൻ ക്രിക്കറ്റ് താരത്തെ കാണാനില്ലെന്ന തരത്തിലുള്ള പോസ്റ്ററുകൾ വ ്യാപിച്ചത്. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കാണാൻ ഗംഭീർ പോയതിൽ പ്രതിഷേധിച്ചാണ് വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

'കാണ്മാനില്ല. നിങ്ങൾ ഇദ്ദേഹത്തെ കണ്ടിരുന്നോ? ഇൻഡോറിൽ ജിലേബി തിന്നുന്നതായിട്ടാണ് അവസാനം കാണപ്പെട്ടത്. ഡൽഹി മുഴുവൻ ഇദ്ദേഹത്തെ തെരയുകയാണ്.' -എന്നാണ് ഗംഭീറിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററിലെ വാചകങ്ങൾ.


മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ, ബ്രോഡ്കാസ്റ്റർ ജതിൻ സപ്രു എന്നിവർക്കൊപ്പം ഗംഭീർ ജിലേബി തിന്നുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൻഡോറിൽ നിന്നെടുത്ത ചിത്രം ലക്ഷ്മൺ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അന്തരരീക്ഷ മലിനീകരണ വിഷയത്തിൽ ഇടപെടാതെ ഗംഭീർ ക്രിക്കറ്റിനു പിന്നാലെ നടക്കുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു.


Tags:    
News Summary - 'Have You Seen Him?': In Fresh Attack, 'Missing' Posters of Gambhir Spotted in Delhi for Skipping Pollution Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.