ട്വിറ്റർ ഇന്ത്യ എം.ഡിക്ക്​ അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി കർണാടക ​ൈഹകോടതി

ബംഗളൂരു: ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ്​ മഹേശ്വരിക്ക്​ അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം നൽകി കർണാടക ഹൈകോടതി. മനീഷ്​ മഹേശ്വരി നൽകിയ ഹരജി പരിഗണിച്ചാണ്​ നടപടി. മഹേശ്വരി ചോദ്യം ചെയ്യലിന്​ നേരിട്ട്​ ഹാജരാവേണ്ടെന്നും കോടതി നിർദേശിച്ചു. ഓൺലൈനിലൂടെ ചോദ്യം ചെയ്യൽ നടത്താനാണ്​ കോടതി ഉത്തരവ്​.

ജസ്റ്റിസ്​ ജി.നരേന്ദ്രറാണ്​ ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്​. കേസ്​ ജൂൺ 29ലേക്ക്​ മാറ്റിയിട്ടുണ്ട്​. അന്ന് കേസിൽ അന്തിമ വിധിയുണ്ടാകും. നേരത്തെ ചോദ്യം ചെയ്യലിന്​ നേരിട്ട്​ ഹാജരായില്ലെങ്കിൽ മഹേശ്വരിയെ അറസ്റ്റ്​ ചെയ്യുമെന്നായിരുന്നു യു.പി പൊലീസ്​ ഭീഷണി. ഇതിന്​ പിന്നാലെയാണ്​ മനീഷ്​ മഹേശ്വരി ഹൈകോടതിയെ സമീപിച്ചത്​.

ഗാസിയാബാദിൽ മുസ്​ലിം വയോധികൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ്​ ട്വിറ്റർ ഇന്ത്യ എം.ഡിക്കെതിരെ യു.പി പൊലീസ്​ കേസെടുത്തത്​. വയോധികനെ ആക്രമിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണ്​ കേസെടുത്തത്​.

Tags:    
News Summary - HC grants Twitter India chief interim relief from summons by UP cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.