ബംഗളൂരു: ആംനെസ്റ്റി ഇൻറര്‍നാഷണല്‍ ട്രസ്റ്റിെൻറ ഇന്ത്യയിലെ അഞ്ചു ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 60 ലക്ഷം രൂപ പിൻവലിക്കാൻ കർണാടക ഹൈകോടതിയുടെ അനുമതി. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും മറ്റാവശ്യങ്ങൾക്കായുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽനിന്നും 60 ലക്ഷം രൂപ പിൻവലിക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന പരാതിയിലാണ് ഇ.ഡി ആംനെസ്റ്റിക്കെതിരേ അന്വേഷണം നടത്തുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരേ ആംനെസ്റ്റി ഇൻറര്‍നാഷണല്‍ ട്രസ്റ്റ് കർണാടക ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു. തുടർന്നാണ് പ്രധാനമായും ശമ്പളം നൽകാൻ 60 ലക്ഷം പിൻവലിക്കാൻ ഹൈകോടതി അനുവദിച്ചത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ ഇ.ഡി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്ത് അധികാരമുപയോഗിച്ചാണെന്ന് വ്യക്തമാക്കണമെന്ന് നേരത്തെ ഹരജി പരിഗണിച്ചപ്പോൾ ഹൈകോടതി ചോദിച്ചിരുന്നു. രഹസ്യസ്വഭാവം കാരണം മരവിപ്പിച്ചുള്ള ഉത്തരവിെൻറ പകര്‍പ്പ് പോലും ആംനെസ്റ്റിക്ക് ബാങ്ക് നല്‍കിയിട്ടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നിയമവിരുദ്ധമായാണെന്ന് ട്രസ്റ്റ് കോടതിയെ അറിയിച്ചത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനുശേഷം ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രസ്റ്റ് പ്രഖ്യാപിച്ചിരുന്നു.
ജസ്റ്റിസ് പി.എസ്. ദിനേശ് കുമാറിെൻറ ബെഞ്ചാണ് തുക പിൻവലിക്കാൻ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.