ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരായ ക്രിമിനൽ മാനനഷ്ട കേസിലെ തുടർനടപടികൾ ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേൾ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലാണ് ഡൽഹി ഹൈകോടതിയുടെ ഇടപെടൽ. കേസിൽ ജസ്റ്റിസ് സുരേഷ് കുമാർ പരാതിക്കാരനായ രാജ് ബബ്ബാറിനോട് വിശദീകരണം തേടി. കേസിലെ സമൻസിനെതിരെ തരൂരാണ് കോടതിയെ സമീപിച്ചത്.
കേസ് ഡിംസബർ ഒമ്പതിന് കോടതി വീണ്ടും പരിഗണിക്കും. തരൂരിനായി വിചാരണ കോടതിയിൽ അഭിഭാഷകരായ കപിൽ സിബൽ, വികാസ് പവ എന്നിവർ 2019 ഏപ്രിൽ 27ന് ഹാജരായെങ്കിലും കോടതി സമൻസയക്കുകയായിരുന്നു. അഭിഭാഷകനായ ഗൗരവ് ഗുപ്ത വഴി നൽകിയ ഹരജിയിൽ 2018 നവംബർ രണ്ടിന് ബബ്ബാർ നൽകിയ പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തുന്നതാണ് തരൂരിെൻറ പരാമർശമെന്നായിരുന്നു ബബ്ബാറിെൻറ പരാതി. തരൂരിന് കഴിഞ്ഞ വർഷം ജൂണിൽ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.