മധുര: 2021ൽ ബിരുദം പൂർത്തിയാക്കിയവരെ ജോലിക്ക് വേണ്ടെന്ന് പത്രപരസ്യം നൽകി എച്ച്.ഡി.എഫ്.സി ബാങ്ക്. കോവിഡിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ഓൺലൈനിൽ പഠിച്ച് ബിരുദമെടുത്തവരെ ജോലിക്ക് വേണ്ടെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് നൽകിയ പരസ്യം പറയുന്നത്.
മധുര മേഖലയിലെ വിവിധ ഇടങ്ങളിലേക്ക് ഉദ്യോഗാർഥികളെ തേടിക്കൊണ്ട് നൽകിയ പത്രപരസ്യത്തിലാണ് വിവാദപരാമർശം. '2021ൽ പാസായ ബിരുദധാരികളെ ഞങ്ങൾക്ക് വേണ്ട' എന്നതായിരുന്നു പരസ്യത്തിലെ പ്രധാന വാചകം.
വലിയ വിവാദവും പ്രതിഷേധവും ശക്തമായതിന് പിന്നാലെ ബാങ്ക് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിവാദമുണ്ടായതോെട പരസ്യം തയാറാക്കുന്നതിനിടയിലുണ്ടായ അക്ഷരതെറ്റാണെന്നും, അങ്ങനെ സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു.
2021 ലെ ബിരുദധാരികൾക്കും പ്രായ മാനദണ്ഡം പാലിച്ച് േജാലിക്ക് അപേക്ഷിക്കാമെന്നും ബാങ്ക് അധികൃതർ വെളിപ്പെടുത്തി. പുതിയ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.