അവൻ ഗുണ്ടയാണ്, വധശിക്ഷ നൽകണം- മ​ന്ത്രിപുത്രനെതിരെ കൊല്ല​െപ്പട്ട കർഷകന്‍റെ കുടുംബം

പട്​ന: ഉത്തർപ്രദേശിലെ ലഖിംപൂരിൽ കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ചിരുന്ന കാർ പാഞ്ഞുകയറി​യും തുടർന്നുണ്ടായ സംഘർഷത്തിലും നാലുകർഷകർക്ക്​ ഉൾപ്പെടെ ഒമ്പതുപേർക്കാണ്​ ജീവൻ നഷ്​ടമായത്​. ഇതിൽ ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടും.

ജീവൻ നഷ്​ടമായ കർഷകരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്ന ലവ്​പ്രീത്​ സിങ്ങെന്ന 19കാരൻ. ലവ്​പ്രീതിന്‍റെ കൊലപാതകത്തിൽ കേന്ദ്രത്ത​ിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​ ഇപ്പോൾ കുടുംബം.

മാതാവ്​ 45കാരിയായ സത്​വീന്ദർ കൗർ ഏകമകൻ നഷ്​ടമായതിന്‍റെ വേദനയിൽ ദിവസങ്ങളായി ഭക്ഷണം പോലും കഴിച്ചിട്ടില്ല. സംഭവത്തിന്​ ശേഷം മൂന്നുതവണ ഇവരെ ആരോഗ്യം മോശമായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗഗൻദീപ്​ കൗർ, അമൻദീപ്​ കൗർ എന്നീ സഹോദരിമാരാണ്​ ലവ്​പ്രീതിന്​​. ഇരുവരും അമ്മയെ പരിചരിക്കുകയും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വഴങ്ങുന്നില്ല.

പാലിയയിലെ ചൗഖര പ്രദേശത്താണ്​ ലവ്​ പ്രീതിന്‍റെ കുടുംബം താമസിക്കുന്നത്​. സിഖ്​ കർഷകരാണ്​ ഇവിടെ അധികവും. കരിമ്പ്​ കൃഷിക്കൊപ്പം നെല്ലും വാഴയും കൃഷി ചെയ്യുന്ന പ്രദേശമാണിവിടം.

ഞായറാഴ്ച കർഷക പ്രതിഷേധത്തിൽ പ​െങ്കടുക്കുന്നതിനായി വീട്ടിൽനിന്ന്​ ഇറങ്ങിയതായിരുന്നു ലവ്​പ്രീത്​. സ്​ഥലം എം.പിയും കേന്ദ്രമന്ത്രി അജയ്​ മിശ്രയും യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യയും പ​െങ്കടുക്കുന്ന തിക്കുനിയയിലേക്കായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ചിലേക്ക്​ കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര കാർ ഓടിച്ചുകയറ്റുകയായിരുന്നു. ലവ്​ പ്രീത്​ ഉൾപ്പെടെ മറ്റു മൂന്നുകർഷകർക്ക്​ കൂടി ജീവൻ നഷ്​ടമായി. എന്നാൽ, ആശിഷ്​ മിശ്ര സംഭവ സ്​ഥലത്തുണ്ടായിരുന്നില്ലെന്നാണ്​ ബി.ജെ.പി നേതാക്കളുടെ വാദം.

മാധ്യമ​ങ്ങൾ ഗോഡി മീഡിയയാണെന്നും മുഖ്യധാരാ മാധ്യമങ്ങൾ തങ്ങളുടെ പ്രസ്​താവനകളെ വളച്ചൊടിക്കുകയാണെന്നും ലവ്​ പ്രീതിന്‍റെ അടുത്ത ബന്ധുവായ കേവൽ സിങ്​ പറഞ്ഞു.

​െചാവ്വാഴ്ച ലവ്​​്പ്രീതിന്‍റെ അന്ത്യകർമങ്ങൾ നടത്തി. വളരെയധികം പ്രതിഷേധങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷമായിരുന്നു സംസ്​കാര ചടങ്ങുകൾ. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ വരെ അട്ടിമറിച്ചേക്കുമെന്ന ആശങ്കയും കുടുംബം പങ്കുവെച്ചു.

ലവ്​പ്രീതിന്‍റെ കുടുംബത്തെ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ സന്ദർശിച്ച്​ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്​ ശേഷമാണ്​ സംസ്​കാരം നടത്താൻ തയാറായത്​. കൊല്ലപ്പെട്ട നച്ചധാർ സിങ്ങിന്‍റെ മൃതദേഹവുമായും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരുടെ നേതൃത്വത്തിലായിരുന്നു സംസ്​കാര ചടങ്ങുകൾ. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ വാക്കുനൽകി. കൂട​ാതെ യു.പി സർക്കാറിന്‍റെ ധനസഹായ തുകയായ 45ലക്ഷത്തിന്‍റെ ചെക്കും കൈമാറി. എന്നാൽ, കേസുമായി ബന്ധപ്പെട്ട എഫ്​.ഐ.ആറിന്‍റെ വിവരങ്ങൾ ഇതുവരെ കൈമാറിയില്ലെന്ന്​ കുടുംബം ആരോപിച്ചു.

'തെരുവിൽ ഒരു നായ്​ നിൽക്കുന്നതുകണ്ടാൽ ഒരാൾ വാഹനം നിർത്തുകയും അതിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്‍റെ മകൻ നായയെക്കാൾ മോശമാണോ?' -ലവ്​പ്രീതിന്‍റെ പിതാവ്​ 42കാരനായ സത്​നം സിങ്​ ​േചാദിച്ചു.

ഖേരി എം.പിയായ അജയ്​ മിശ്രയെ ഉടൻ മന്ത്രിസ്​ഥാനത്തുനിന്ന്​ നീക്കണമെന്നാണ്​ കുടുംബത്തിന്‍റെ ആവശ്യം. ആശിഷ്​ മിശ്രക്ക്​ വധശിക്ഷ ലഭിച്ചാൽ മാത്രമേ കുടുംബത്തിന്​ നീതി ലഭിക്കൂവെന്നും 'ദ വയർ' ഓൺലൈനിനോട്​ പറഞ്ഞു. 'അവൻ ഒരു ഗുണ്ടയാണ്​. മറ്റു മനുഷ്യർക്ക്​ ഭീഷണിയാണ്​. അവന്​ വധശിക്ഷ നൽകണം' -ആശിഷ്​ മിശ്രക്കെതിരെ പിതാവ്​ രംഗത്തെത്തി.

ഐ.ഇ.എൽ.ടി.എസ്​ പരീക്ഷക്ക്​ തയാറെടുക്കുകയായിരുന്നു ലവ്​പ്രീത്​. ആസ്​ത്രേലിയയിലേക്ക്​ പോകാനും അവിടെ ജോലി ചെയ്യാനുമായിരുന്നു ലവ്​ പ്രീതിന്‍റെ ആഗ്രഹം. 'എന്‍റെ മകന്​ അധികം ആഗ്രഹങ്ങളില്ലായിരുന്നു. എല്ലാ ഉത്തരവാദിത്തമുള്ള മക്കളെയും പോലെ നന്നായി സമ്പാദിച്ച്​ കുടുംബത്തിന്‍റെ കടങ്ങളിൽനിന്ന്​ കരകയറ്റണമെന്നും വീടിന്‍റെ നില മെച്ചപ്പെടുത്തണമെന്നും അവൻ ആഗ്രഹിച്ചിരുന്നു' -പിതാവ്​ പറഞ്ഞു.

പ്രതിഷേധക്കാരെ പിറകിൽനിന്നും കാറു​െകാണ്ട്​ ഇടിച്ചുവീഴ്​ത്തിയതിന്​ പിന്നിൽ ഗൂഡാലോചനയുണ്ടെന്ന്​ സംഭവത്തിന്‍റെ ദൃക്​സാക്ഷിയായ സത്​നം പറയുന്നു.

പരിക്കേറ്റ ലവ്​പ്രീതിനെ ആദ്യം നിഖാസൻ ആശുപത്രിയിലാണ്​ എത്തിച്ചത്​. അവിടെനിന്ന്​ ലക്ഷ്​മിപൂർ ജില്ല ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. 'അവിടേക്കുള്ള യാത്രക്കിടെ അവൻ ​മരിച്ചു' -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം കോൺഗ്രസ്​ നേതാക്കളായ​ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എ.എ.പി നേതാവ്​ സജ്ഞയ്​ സിങ്ങും ലവ്​പ്രീതിന്‍റെ വീട്​ സന്ദർശിച്ചിരുന്നു. 

Tags:    
News Summary - He Is A Gunda must give death penalty Family Wants Ashish Mishra Punished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.