പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം പ്രചരണമാണ് പ്രധാനമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷൻ. മോദിയുടെ മൻ കി ബാതിന്‍റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനമാണ് പ്രശാന്ത്ഭൂഷൻ ഉന്നയിച്ചത്. 'ആരും കേൾക്കാൻ ആഗ്രഹിച്ചില്ലെങ്കിലും ഇന്നും മോദിജി അദ്ദേഹത്തിന്‍റ മൻ കി ബാത് കേൾപ്പിക്കും. പക്ഷെ കർഷകരുടെ മൻ കി ബാത് കേൾക്കാൻ അദ്ദേഹം തയ്യാറല്ല. ഇത് പ്രധാനമന്ത്രിയാണോ അതോ സ്വന്തം 'പ്രധാന പ്രചാരകനോ'?-പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.
ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കുന്നതിനോ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനോ പ്രധാനമന്ത്രി മുൻകൈയെടുത്തിരുന്നില്ല. മൻ കി ബാത്തിലൂടെയും മറ്റും കർഷക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികളാണെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയുടെ മൻ കി ബാതിന്‍റെ സമയത്ത് എല്ലാവരും പാത്രം കൊട്ടി പ്രതിഷേധിക്കണമെന്ന് കർഷകർ ആഹ്വാനം ചെയ്തിരുന്നു.
आज फिर, मोदी जी अपने मन की बात सुनाएंगे, चाहे कोई सुनना चाहे या नहीं। लेकिन किसानों के मन की बात सुनने के लिए बिल्कुल तैयार नहीं हैं।
— Prashant Bhushan (@pbhushan1) December 27, 2020
ये प्रधान सेवक हैं, की अपने ही प्रधान प्रचारक हैं?
നേരേത്ത കോവിഡ് പോരാളികളെ ആദരിക്കുന്നതിനായി പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും മോദി ആഹ്വാനം ചെയ്തിരുന്നു. മോദിയുടെ അതേ ആയുധം പ്രതിഷേധമായി സ്വീകരിക്കുകയായിരുന്നു കർഷകർ. ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർ ഉച്ചത്തിൽ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.