സ്കൂൾ ബസ് പ്രധാനാധ്യാപകനെ ഇടിച്ചിട്ടു, ശരീരത്തിലൂടെ കയറിയിറങ്ങി നിർത്താതെ പോയി -ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ലഖ്നോ: സ്കൂൾ ബസിടിച്ച് ഹെഡ്മാസ്റ്ററുടെ ദാരുണ മരണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ സുഖ്പുര ഗ്രാമത്തിലാണ് അപകടം. 55കാരനായ പ്രധാനാധ്യാപകൻ അരവിന്ദ് കുമാർ ഉപാധ്യായയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. കോമ്പോസിറ്റി കന്യ ജൂനിയർ ഹൈസ്‌കൂളിലേക്ക് പോകുകയായിരുന്നു അരവിന്ദ് കുമാർ. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ പിറകിൽ നിന്നെത്തിയ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. താഴെ വീണ അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ ബസിന്‍റെ മുൻ ചക്രം കയറിയിറങ്ങി. ഡ്രൈവർ ഇതോടെ വേഗത കുറച്ചെങ്കിലും നിർത്താതെ വീണ്ടും ബസ് മുന്നോട്ടെടുത്തതോടെ പിൻ ചക്രവും അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ കയറിപ്പോകുകയായിരുന്നു.

അപകടം സംഭവിച്ചുവെന്ന് മനസ്സിലായിട്ടും ബസ് നിർത്താതെ വേഗതയിൽ ഓടിച്ചുപോകുന്നതടക്കം സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. അരവിന്ദ് കുമാർ തൽക്ഷണം മരിച്ചിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇതോടെ കൂടുതൽ പൊലീസെത്തി സ്ഥിഗതികൾ നിയന്ത്രിച്ചു.

Tags:    
News Summary - Headmaster dies in school bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.