രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ വാദം കേൾക്കുന്നത് ഡിസംബർ മൂന്നിലേക്ക് മാറ്റി

താനെ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ അപകീർത്തിക്കേസിൽ വാദം കേൾക്കുന്നത് ഡിസംബർ മൂന്നിലേക്ക് മാറ്റി. താനെ ഭീവണ്ടിയിലെ കോടതിയാണ് വാദം കേൾക്കുന്നത് ഡിസംബറിലേക്ക് മാറ്റിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്ന ഗാന്ധിയുടെ ഹർജിയും തൊട്ടടുത്ത ദിവസം കോടതി പരിഗണിക്കും.

ജോയിന്റ് സിവിൽ ജഡ്ജിയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമായ എൽ.സി വാദീകറാണ് ഗാന്ധിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കുന്തെ നൽകിയ അപകീർത്തിക്കേസിൽ വാദം കേൾക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ആരോപിച്ച് ഭീവണ്ടിയിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചതിനെ തുടർന്നാണ് 2014ൽ കുന്തെ കേസ് ഫയൽ ചെയ്തത്. ഈ പ്രസ്താവന ആർ.എസ്.എസിന്റെ യശസ്സിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കുന്തെ വാദിച്ചു. രാഹുൽ ഗാന്ധി കുറ്റം നിഷേധിച്ചിരുന്നു. 

Tags:    
News Summary - Hearing in RSS defamation case against Rahul Gandhi adjourned till December 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.