കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; സ്കൂൾ മുറ്റത്ത് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ലഖ്നോ: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം ഒൻപത് വയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥി മാൻവി സിങ് ആണ് മരിച്ചത്. ലഖ്നോവിലെ മോണ്ട്ഫോർട്ട് സ്കൂളിലാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം സ്കൂളിനെതിരെ നിയമ നടപടികൾക്ക് താത്പര്യമില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ എഴുതി നൽകിയതായി എസ്.എച്ച്. ഓ അഖിലേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി കഴിഞ്ഞ ഒരാഴ്ചയായി സുഖമില്ലാതെ ചികിത്സയിലായിരുന്നുവെന്നും അതിനിടെയാണ് മരണമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ലഖ്നോവിൽ സ്കൂളുകളിവെച്ച് കുട്ടികൾ പെട്ടന്ന് മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നും പൊലീസ് കൂട്ടിച്ചേർത്തു.കഴിഞ്ഞ സെപ്തംബർ 20ന് 9ാംക്ലാസ് വിദ്യാർത്ഥി ക്ലാസ് നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

Tags:    
News Summary - Heart attack while playing; A tragic end for a third grader in the school yard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.