രാജ്യം കടുത്ത ചൂടിലേക്കെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ രാജ്യത്തുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് മുതല്‍ മേയ് വരെ പല സംസ്ഥാനങ്ങളിലും അന്തരീക്ഷ ഊഷ്മാവ് സാധാരണ നിലയേക്കാള്‍  വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ മേഖലയെയായിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക.

ഇവിടുത്തെ താപനില സാധാരണയുള്ളതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധിക്കാം. മറ്റ് പ്രദേശങ്ങളില്‍ ഇത് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. 1901നു ശേഷം ഏറ്റവും കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത് 2016ലാണ്. രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് 2016ല്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം കടുത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്ത് 700 പേര്‍ മരിച്ചിരുന്നു. ഇതില്‍ 400ലധികം പേരും ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

Tags:    
News Summary - heat increase in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.