ഭുവനേശ്വർ: ഉഷ്ണതരംഗം തുടരുന്ന ഒഡിഷയിൽ സൂര്യാതപമേറ്റ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 20 പേർ മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ 99 മരണങ്ങൾ സൂര്യാതപം മൂലമാണെന്ന് സംശയമുണ്ട്. 20 എണ്ണം മാത്രമാണ് ഈ ഗണത്തിലുള്ളതാണെന്ന് സ്ഥിരീകരിച്ചത്. ഇതിനുമുമ്പ്, ആറുപേർ സുര്യാതപമേറ്റ് മരിച്ചതായി വ്യക്തമായിട്ടുണ്ട്.
ബോലംഗിർ, സാംബൽപുർ, ഝാർസുഗഡ, കിയോഞ്ചാർ, സോനേപുർ, ബലാസോർ ജില്ലകളിലാണ് മരണമേറെയും. വിവിധ ജില്ലകളിൽ മുന്നറിയിപ്പ് തുടരുകയാണ്. അതിനിടെ, സംസ്ഥാനത്തിന്റെ തീരജില്ലകളിൽ തിങ്കളാഴ്ച കനത്ത മഴ പെയ്തു. ഇത് ഈ മേഖലകളിൽ ചൂടിന് നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.