ലഖ്നോ: ഉഷ്ണതരംഗത്തിൽ വലയുന്ന ഉത്തർപ്രദേശിൽ 33 പോളിങ് ഉദ്യോഗസ്ഥർ മരിച്ചു. യു.പി ചീഫ് ഇലക്ടറൽ ഓഫിസർ നവദീപ് റിൻവയാണ് കണക്കുകൾ പുറത്തുവിട്ടത്. ഉഷ്ണതരംഗത്തിൽ ഒരു വോട്ടർ മരിച്ചതായും റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ജില്ലാ മജിസ്ട്രേറ്റുമാർ റിപ്പോർട്ട് തേടി. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. ശുചീകരണ ജീവനക്കാർ, സുരക്ഷ ജീവനക്കാർ, മറ്റ് പോളിങ് ഉദ്യോഗസ്ഥർ എന്നിവരാണ് മരിച്ചത്.
തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് കൃത്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകിയിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും ചീഫ് ഇലക്ടറൽ ഓഫിസർ മാധ്യമങ്ങളോട് പറഞ്ഞു. ഏഴാംഘട്ടത്തിൽ യു.പിയിലെ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.