ഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ആറ് ട്രെയിനുകളുടെയും നിരവധി വിമാനങ്ങളുടെയും സർവ്വീസുകൾ വൈകി. അതേസമയം, ഡൽഹിയിൽ വ്യാഴാഴ്ച നേരിയ മഴക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു.
ശീതക്കാറ്റ് കാരണം തലസ്ഥാനത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡൽഹിയിലെ അധികൃതരിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഭവനരഹിതരായ ആളുകൾ രംഗത്തെത്തി. ബുധനാഴ്ച രാവിലെ സഫ്ദർജംഗിൽ കുറഞ്ഞ താപനില 2.6 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.2 ഡിഗ്രി സെൽഷ്യസുമായിരുന്നു.
യമുന വിഹാറിലെ തമ്പടിച്ചിരിക്കുന്ന ഭവനരഹിതരുടെ ഇടങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് അധികൃതർ അറിയിക്കുന്നത്. കിടക്കകളും പുതപ്പുകളും ചായയും ഒക്കെ വിതരണം ചെയ്തതായി അധികൃതർ പറയുന്നു.
ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 1.4 ഡിഗ്രി സെൽഷ്യസായി. അതിശൈത്യമാണ് ഇവിടെ നിലനിൽക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിലും ഇതേ താപനില തുടരാം. ജനുവരി 18 മുതൽ ശൈത്യ തരംഗത്തിന്‍റെ കാഠിന്യം കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.