ചെന്നൈ: കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങിയ തമിഴ്നാട്ടിൽ പതിനയിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. ചെന്നൈയിലും തീരദേശ തമിഴ്നാട്ടിലെ വിവധയിടങ്ങളിലുമായി നൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴ രാവിലെയും തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് നഗരത്തിലെയും തീരപ്രദേശങ്ങളിലെയും സ്കൂളുകൾക്ക് അഞ്ചാം ദിവസവും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടവിട്ട് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു കിഴക്കൻ മൺസൂൺ ആരംഭിച്ചപ്പോൾ തന്നെ 74 ശതമാനം മഴ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് മുതൽ വെള്ളിയാഴ്ച രാവിലെ വരെ മാത്രം 140 മില്ലീമീറ്റർ മഴയാണ് തമിഴ്നാട്ടിൽ ലഭിച്ചത്.
അതേസമയം, ചെന്നൈയിൽ പലയിടത്തു നിന്നും വെള്ളക്കെട്ടുകൾ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടയിൽ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ചായ മറീന ബീച്ചും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 മുതൽ ഇതുവരെ സംസ്ഥാനത്ത് 12 പേർ മരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.