ഡൽഹിയിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറി

ന്യൂഡൽഹി: ഡൽഹിനഗരത്തിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന്​ നഗരത്തിലെ തിരക്കേറിയ പാതകളിൽ വെള്ളം കയറി. കനത്ത ഗതാഗത കുരുക്കും തുടരുകയാണ്​.

നഗരത്തിലെ ചില പാതകളിലെ വെള്ളക്കെട്ടിനെ കുറിച്ച്​ ഡൽഹി പൊലീസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു​. കനത്ത മഴയെ തുടർന്ന്​ ബൈറോൺ റോഡിലെ ഗതാഗതം താൽകാലികമായി നിരോധിച്ചു.

ലാജ്​പത്​ നഗർ, മോദി മിൽ അണ്ടർ പാസ്​, ആർ.ടി.ആർ മാർഗ്​, ജി.ടി കാർനാൽ റോഡ്​, ​െഎ.പി മാർഗ്​ എന്നിവങ്ങളിലെല്ലാം വെള്ളം കയറി. അതേ സമയം, മഴയുടെ അളവിൽ ശനിയാഴ്​ചയോടെ കുറവുണ്ടാകുമെന്നാണ്​ കാലാവസ്ഥ പ്രവചനം.

Tags:    
News Summary - Heavy Rain In Delhi. Avoid Flooded Roads, Says Traffic Police-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.