മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ കനത്ത മഴ നാശം വിതക്കുന്നു. വെള്ളിയാഴ്ച രാവിലെയും തുടരുന്ന മഴയിൽ റെയിൽവേ പാളങ്ങൾ മുങ്ങി. റോഡുകളിൽ വെള്ളം കയറി ഗതാഗത തടസം നേരിടുകയും ചെയ്തു.
ട്രെയിനുകളിൽ പലതും വൈകിയാണ് സർവിസ് നടത്തുന്നത്. നിലവിൽ ആരോഗ്യപ്രവർത്തകർക്കും മറ്റു അവശ്യസേവനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമായി പ്രദേശിക ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്.
കുർള സ്റ്റേഷൻ, ഹാർബർ ലെയിൻ എന്നിവിടങ്ങളിലെ ട്രെയിൻ ഗതാഗത്തെ ഭാഗികമായി ബാധിച്ചു.
റോഡ് ഗതാഗതവും താറുമാറായിരുന്നു. കനത്ത മഴയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ആളപായം റിേപ്പാർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.