കനത്തമഴ: താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിൽ ചോര്‍ച്ച. എന്നാൽ പരിശോധനയിൽ ചെറിയ ചോർച്ചയാണ് കണ്ടെത്തിയതെന്നും താഴികക്കുടത്തിന് തകാരാറില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു.

താജ്മഹലിനോട് ചേര്‍ന്ന പൂന്തോട്ടത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്. മഴ കഴിഞ്ഞാലുടന്‍ അടിയന്തര അറ്റകുറ്റപണിക്കായി താജിലെ ഉദ്യാനം പുതുക്കിപ്പണിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയിൽ ആഗ്രയുടെ പലഭാഗങ്ങളും വെള്ളത്തിലായിരുന്നു.

Tags:    
News Summary - Heavy rain: Leaks in Taj Mahal's main dome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.