ബംഗളുരുവിൽ കനത്ത മഴ; പല യാത്രക്കാരേയും വിമാനത്താവളത്തിലെത്തിച്ചത് ട്രാക്ടറിൽ

ബംഗളുരു: കർണാടകയിൽ പെയ്യുന്ന തുടർച്ചയായ മഴയിൽ ബംഗളുരു നഗരത്തിലെ പലയിടത്തും ജനജീവിതം സ്തംഭിച്ച നിലയിലായി. ബംഗളുരു കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ വെള്ളക്കെട്ടുള്ളതിനാൽ വാഹനങ്ങൾക്ക് പ്രവേശിക്കാൻ പ്രയാസം നേരിട്ടു. നിരവധി വാഹനങ്ങളാണ് പ്രവേശിക്കാൻ കഴിയാതെ എയർപോർട്ടിലേക്കുള്ള റോഡിൽ നിരനിരയായി കിടക്കുന്നത്. ലഗേജുമായി നിരവധി യാത്രക്കാരും വാഹനങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്.

ഒരു യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ ഫ്ലൈറ്റിൽ കയറാനായി ട്രാക്ടറിൽ കയറി വിമാനത്താവളത്തിലെത്തിയ അനുഭവത്തെക്കുറിച്ചും പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കനത്ത മഴയിൽ കൊനപ്പന അഗ്രഹാരയിൽ ഒരാൾ ഷോക്കേറ്റ് മരിച്ചു. വീട്ടിൽ വെള്ളം കയറി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് മരണം. അതേസമയം, ഈ മാസം 15 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

  


Tags:    
News Summary - Heavy rains in Bengaluru; Many passengers were transported to the airport in tractors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.