ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വീണു വിദ്യാർഥി മരിച്ചു

ന്യൂഡൽഹി: കനത്ത മഴ കാരണം ഡൽഹിയിൽ വീണ്ടും മരണവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹി രോഹിണി ഏരിയയിലെ വെള്ളക്കെട്ടുള്ള പാർക്കിൽ ഏഴുവയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു.

കനത്ത മഴയിൽ ഡൽഹി ന്യൂ അശോക് നഗറിൽ സർക്കാർ സ്‌കൂളിന്റെ മതിൽ തകർന്നു വീണു. മധ്യ, തെക്ക്, തെക്ക് പടിഞ്ഞാറ്, കിഴക്കൻ ഡൽഹിയിലും കനത്ത മഴ പെയ്തു. നിർത്താതെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. ഗുരുഗ്രാമിൽ 70 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

ബസ് സ്റ്റാൻഡ് റോഡ്, ഷീറ്റ്‌ല മാതാ റോഡ്, നർസിംഗ്പൂർ സർവീസ് റോഡ്, ബസായി ചൗക്ക്, ഖണ്ഡ്‌സ, സഞ്ജയ് ഗ്രാം റോഡ്, സോഹ്‌ന റോഡ്, സുഭാഷ് ചൗക്ക്, സെക്ടറുകൾ 30, 31, 40, 45, 47, 51 എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിലുടനീളം പലയിടത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പൊലീസ് എക്സിലൂടെ അറിയിച്ചു. 

Tags:    
News Summary - Heavy rains in Delhi: Student dies after falling into floodwaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.