ന്യൂഡൽഹി: ഇത്തവണത്തെ കാലവർഷത്തിൽ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 774. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് -187. ഉത്തർപ്രദേശിൽ 171ഉം പശ്ചിമബംഗാളിൽ 170ഉം മഹാരാഷ്ട്രയിൽ 139 പേരും മരിച്ചു. ഗുജറാത്തിൽ 52 പേർക്കും അസമിൽ 45 പേർക്കും നാഗലൻഡിൽ എട്ടുപേർക്കും ജീവൻ നഷ്ടമായി. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങളുള്ളത്.
27 പേരെ കാണാതാവുകയും ചെയ്തു. കാണാതായവരിലും കൂടുതൽ കേരളത്തിലാണ് -22 പേർ. ബാക്കി അഞ്ചുപേരെ കാണാതായത് ബംഗാളിലാണ്. 245 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കേരളത്തിൽ 14 ജില്ലകളെയും മഴക്കെടുതി ബാധിച്ചപ്പോൾ മാഹാരാഷ്ട്രയിൽ 26, അസം -23, ബംഗാൾ -22, ഉത്തർപ്രദേശ് -12, നാഗലൻഡ് -11, ഗുജറാത്ത് -10 എന്നിങ്ങനെയാണ് മഴ ദുരിതം ഏറ്റുവാങ്ങിയ ജില്ലകൾ. ദേശീയ ദുരന്തനിവാരണ സേന സംഘങ്ങൾ വിവിധ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.