മഴ: ഇന്ത്യയിലാകെ മരണം 774
text_fieldsന്യൂഡൽഹി: ഇത്തവണത്തെ കാലവർഷത്തിൽ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 774. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് -187. ഉത്തർപ്രദേശിൽ 171ഉം പശ്ചിമബംഗാളിൽ 170ഉം മഹാരാഷ്ട്രയിൽ 139 പേരും മരിച്ചു. ഗുജറാത്തിൽ 52 പേർക്കും അസമിൽ 45 പേർക്കും നാഗലൻഡിൽ എട്ടുപേർക്കും ജീവൻ നഷ്ടമായി. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങളുള്ളത്.
27 പേരെ കാണാതാവുകയും ചെയ്തു. കാണാതായവരിലും കൂടുതൽ കേരളത്തിലാണ് -22 പേർ. ബാക്കി അഞ്ചുപേരെ കാണാതായത് ബംഗാളിലാണ്. 245 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കേരളത്തിൽ 14 ജില്ലകളെയും മഴക്കെടുതി ബാധിച്ചപ്പോൾ മാഹാരാഷ്ട്രയിൽ 26, അസം -23, ബംഗാൾ -22, ഉത്തർപ്രദേശ് -12, നാഗലൻഡ് -11, ഗുജറാത്ത് -10 എന്നിങ്ങനെയാണ് മഴ ദുരിതം ഏറ്റുവാങ്ങിയ ജില്ലകൾ. ദേശീയ ദുരന്തനിവാരണ സേന സംഘങ്ങൾ വിവിധ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.