ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഝാർഖണ്ഡ് മുക്തി മോർച്ച മേധാവിയും ഹേമന്ത് സോറന്‍റെ പിതാവുമായ ഷിബു സോറൻ, അമ്മ രൂപി സോറൻ, ഭാര്യ കൽപന സോറൻ എന്നിവർ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കിയതോടെയാണ് ഹേമന്ത് സോറൻ സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ജനുവരി 31ന് അറസ്റ്റിലായി. ഫെബ്രുവരി 2ന് ചംപയ് സോറൻ താൽക്കാലിക മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഒടുവിൽ അഞ്ചു മാസത്തിന് ശേഷം ഹേമന്ത് സോറൻ ജയിലിൽനിന്ന് തിരിച്ചെത്തി.

ഏതാനും മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ചംപയ് സോറൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഹേമന്ത് സോറനെ തന്നെ വീണ്ടും നിയമസഭ കക്ഷി നേതാവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചംപയ് സോറൻ സ്ഥാനമൊഴിയുകയും വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക് ഹേമന്ത് സോറൻ എത്തുകയുമായിരുന്നു.

പ്രതിപക്ഷ ഗൂഢാലോചന നടത്തി അഞ്ചുമാസത്തോളം എന്നെ ജയിലിനുള്ളിൽ പലവിധത്തിൽ നിർത്താൻ ശ്രമിച്ചെന്നും സത്യപ്രതിജ്ഞക്ക് മുമ്പ് ഹേമന്ത് സോറൻ പ്രതികരിച്ചു. ഞങ്ങൾ നിയമപരമായ വഴി സ്വീകരിക്കുകയും ജനങ്ങൾ പിന്തുണ നൽകുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hemant Soren takes oath as Jharkhand chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.