ന്യൂഡൽഹി: കോവിഡിനെയും സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നതിൽ അേമ്പ പരാജയപ്പെട്ട രണ്ടാം മോദി സർക്കാർ മുഖം മിനുക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രി ഹർഷ് വർധൻ ഉൾപ്പെടെ 10 പ്രമുഖരെയാണ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേയാണ് ധൃതിപ്പെട്ടുള്ള തലമാറ്റം.
കോവിഡ് രണ്ടാം തരംഗത്തിൽ കൂട്ടമരണത്തിനും രൂക്ഷമായ രോഗവ്യാപനത്തിനും സാക്ഷ്യം വഹിച്ച രാജ്യം ഇതിന്‍റെപേരിൽ ആഗോളതലത്തിൽ തന്നെ പഴികേട്ടു. ഓക്സിജൻ, വെന്‍റിലേറ്റർ, രോഗപ്രതിരോധം, വാക്സിനേഷൻ എന്നിവയിൽ സമ്പൂർണ തോൽവിയായിരുന്നു മന്ത്രി ഹർഷ് വര്‍ധന്‍റെ മേൽനോട്ടത്തിലുള്ള ആരോഗ്യവകുപ്പും കേന്ദ്രസർക്കാറും. ഈ സാഹചര്യത്തിലാണ് മോദിയുടെ വലം കൈയ്യും ഇ.എൻ.ടി ഡോക്ടറുമായ മന്ത്രി പടിയിറങ്ങുന്നത്. ആരോഗ്യപരമായ കാരണങ്ങളാണ് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് തന്‍റെ രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും പ്രവർത്തനത്തിലെ വീഴ്ചയാണ് ഇദ്ദേഹത്തിനും പുറത്തേക്കുള്ള വഴിതുറന്നത്. പുതിയ മന്ത്രിമാർ അൽപസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഹർഷ് വർധൻ- ആരോഗ്യ കുടുംബക്ഷേമ മന്ത്രി
സന്തോഷ് ഗാംഗ്‌വർ- തൊഴിൽ മന്ത്രി
സദാനന്ദ ഗൗഡ- കെമിക്കൽ, രാസവള മന്ത്രി
ബാബുൽ സുപ്രിയോ- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി
സഞ്ജയ് ധോത്രെ- വിദ്യാഭ്യാസ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി
റാവു സാഹേബ് പാട്ടീൽ ധാൻവേ- സംസ്ഥാന ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
രത്തൻ ലാൽ കതാരിയ- ജല, സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി
പ്രതാപ് സാരംഗി- മൃഗസംരക്ഷണ, ക്ഷീര, മത്സ്യബന്ധന, എം.എസ്.എം.ഇ സഹമന്ത്രി
ദേബശ്രീ ചൗധരി- വനിതാ ശിശു വികസന വകുപ്പ് മന്ത്രി
തവാർചന്ദ് ഗെലോട്ട് -സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.