സാധാരണക്കാരന്‍റെ ഇഷ്ട ഇരുചക്ര വാഹന കമ്പനിയായ 'ഹീറോ'യുടെ വാഹനങ്ങൾക്ക് ഡിസംബർ ഒന്നുമുതൽ വില ഉയരും. മൊത്തത്തിലുള്ള നാണയപ്പെരുപ്പം കണക്കിലെടുത്ത് തങ്ങളുടെ മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില 1500 രൂപ വരെ വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് നേരത്തെ അറിയിച്ചിരുന്നു.
സ് പ്ലെൻഡർ പ്ലസ്, എച്ച്. എഫ് ഡീലക്സ്, എച്ച്.എഫ് 100, പാഷൻ പ്രോ, സൂപ്പർ സ് പ്ലെൻഡർ, ഗ്ലാമർ, എക്സ്ട്രീം 160 ആർ, എക്സ്ട്രീം 200 എസ്, എക്സ് പൾസ് 200 4വി, എക്സ് പൾസ് 200 ടി എന്നീ ബൈക്കുകൾക്കും പ്ലഷർ പ്ലസ് എക്സ് ടെക്, മാസ്ട്രോ എഡ്ജ് 110, മാസ്ട്രോ എഡ്ജ് 125, ഡെസ്റ്റിനി 125 എക്സ് ടെക് തുടങ്ങിയ സ്കൂട്ടറുകൾക്കുമാണ് വില ഉയരുക. ഏകദേശം 1500 രൂപ വില വർധിക്കുമെന്നാണ് കമ്പനി അറിയിച്ചതെങ്കിലും മോഡലിനെയും വിപണിയെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടും.
'മൊത്തത്തിലുള്ള പണപ്പെരുപ്പ ചെലവുകൾ കാരണം വില വർധനവ് അനിവാര്യമാണ്. ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ആഘാതം കുറക്കുന്നതിന് ഞങ്ങൾ നൂതനമായ സാമ്പത്തിക പരിഹാരങ്ങൾ നൽകുന്നത് തുടരും'- ഹീറോ മോട്ടോകോർപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിരഞ്ജൻ ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.