വിശ്വാസ വോട്ടിന് മുമ്പ് എം.എൽ.എമാരെ ഭയപ്പെടുത്താനാണ് സി.ബി.ഐ റെയ്ഡെന്ന് ആർ.ജെ.ഡി

പട്ന: ബിഹാർ നിയമസഭയിൽ മഹാസഖ്യ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ, ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സി.ബി.ഐ നടത്തുന്ന റെയ്ഡ് ഭയപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണെന്ന് ആർ.ജെ.ഡി നേതാവ് സുനിൽ സിങ്. മന:പൂർവാണ് ഇന്നത്തെ ദിവസത്തെ റെയ്ഡ്. എം.എൽ.എമാരെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്താമെന്ന ചിന്തയിലാണ് സി.ബി.ഐയെ അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് രാവിലെയാണ് ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സി.ബി.ഐ റെയ്ഡ് ആരംഭിച്ചത്. രാജ്യസഭ എം.പി അഹ്മദ് അഷ്ഫാഖ് കരീം, എം.എൽ.സി സുനിൽ സിങ് എന്നീ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ലാലുപ്രസാദ് യാദവ് ഒന്നാം യു.പി.എ സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നടന്ന 'ജോലിക്ക് ഭൂമി' റെയിൽവേ ജോലി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നേതാക്കളുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. 

Tags:    
News Summary - hey are doing it thinking that out of fear, MLAs will come in their favor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.