ന്യൂഡൽഹി: തലസ്ഥാന നഗരി അണുവിമുക്തമാക്കാൻ ജപ്പാനിൽനിന്നുള്ള ഹൈടെക് യന്ത്രങ്ങൾ വിന്യസിച്ചു. ആവശ്യത്തിനന ുസരിച്ച് വലിപ്പം ക്രമീകരിക്കാവുന്നതിനാൽ ഇടുങ്ങിയ വഴികളിലൊക്കെ സഞ്ചരിച്ച് അണുനശീകരണം നടത്താൻ ഇതിനുകഴിയു ം. കോവിഡ് സാധ്യത കൂടിയ റെഡ്, ഓറഞ്ച് മേഖലകളിൽ ഈ യന്ത്രങ്ങളുപയോഗിച്ച് ശുചീകരണം തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
ഡൽഹി സർക്കാറിെൻറ കോവിഡ് പ്രതിരോധ പദ്ധതിയായ ‘ഓപ്പറേഷൻ ഷീൽഡ്’ പ്രകാരം 10 ജാപ്പനീസ് യന്ത്രങ്ങൾ ഉൾപ്പെടെ 60 മെഷീനുകൾ ഉപയോഗിച്ചാണ് സാനിറ്റൈസേഷൻ നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സാനിറ്റൈസേഷൻ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ഉപരിതലങ്ങൾ അണുവിമുക്തമാക്കുന്നതിന് 0.5% സോഡിയം ഹൈപ്പോക്ലോറൈറ്റ് അടങ്ങിയ ലായനിയാണ് ശുപാർശ ചെയ്യുന്നത്. ഒരു മിനിറ്റിനുള്ളിൽ കൊറോണ വൈറസിനെ ഫലപ്രദമായി നിർജ്ജീവമാക്കാൻ ഇതിലൂടെ കഴിയുമെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. ദില്ലിയിൽ 1,176 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 27 പേർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.