പട്ന: ബിഹാറിൽ നടത്തുന്ന ജാതി സർവേ ശരിവെച്ച് പട്ന ഹൈകോടതി. സർവേയെ ചോദ്യം ചെയ്തുള്ള ഹരജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് പാർഥസാരഥിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ജാതി സർവേയെ എതിർത്ത ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടിയായാണ് വിധിയെ കണക്കാക്കുന്നത്.
ഈ വർഷം ജനുവരിയിൽ ആദ്യഘട്ട സർവേ നടത്തിയിരുന്നു. ജാതി, സാമൂഹിക - സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഏപ്രിൽ 15ന് രണ്ടാം ഘട്ടം തുടങ്ങി. മേയ് മാസത്തോടെ മുഴുവൻ നടപടികളും പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ, മേയ് നാലിന് ജാതി സെൻസസ് ഹൈകോടതി സ്റ്റേ ചെയ്തതോടെ നടപടികൾ നിർത്തിവെക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി കേസ് പരിഗണിക്കുന്നതിനാൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. നീതിയോടുകൂടിയ വികസനം എന്ന നിയമാനുസൃതമായ ലക്ഷ്യത്തോടെ ആരംഭിച്ച സർവേ തികച്ചും സാധുതയുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.