ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കിടെ യു.പിയിൽ നടന്ന അക്രമസംഭവങ്ങളിൽ കോടതി റിപ്പോർട്ട് തേ ടി. അലഹബാദ് ഹൈകോടതിയാണ് യു.പി സർക്കാറിനോട് റിപ്പോർട്ട് തേടിയത്.
സി.എ.എ സമരങ്ങൾക്കിടെയുണ്ടായ പൊലീ സ് നടപടിക്കും അക്രമങ്ങൾക്കുമെതിരെ സമർപ്പിക്കപ്പെട്ട ഏഴ് ഹരജികൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സി.എ.എ സമരങ്ങൾക്കിടെയുണ്ടായ പൊലീസ് നടപടിയെ സംബന്ധിച്ച് എത്ര പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് യു.പി സർക്കാറിനോട് കോടതി ആരാഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറണമെന്നും ഹൈകോടതി നിർദേശിച്ചു. ഫെബ്രുവരി 17നകം ഇത് നൽകണമെന്നാണ് ഉത്തരവ്. യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ 20 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.