ലക്ഷദ്വീപ്​ ഉപതെരഞ്ഞെടുപ്പിന്​ ഹൈകോടതി നടപടി ബാധകമല്ല


ശി​ക്ഷാ​വി​ധി സ്​​റ്റേ ചെ​യ്താ​ലും അ​യോ​ഗ്യ​ത ന​ട​പ​ടി, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം എ​ന്നി​വ സാധു​വാ​യി​രി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ.

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ജ​യി​ലി​ൽ ക​ഴി​യു​ന്ന ല​ക്ഷ​ദ്വീ​പ്​ മു​ൻ എം.​പി. മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​​ന്മേ​ൽ കേ​ര​ള ഹൈ​കോ​ട​തി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്​ ല​ക്ഷ​ദ്വീ​പ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ത​ട​സ്സ​മാ​കി​ല്ല. ശി​ക്ഷാ​വി​ധി സ്​​റ്റേ ചെ​യ്താ​ൽ​ക്കൂ​ടി അ​യോ​ഗ്യ​ത ന​ട​പ​ടി, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം എ​ന്നി​വ സാ​ധു​വാ​യി​രി​ക്കു​മെ​ന്ന്​ ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്​​ധ​ർ. മു​ഹ​മ്മ​ദ്​ ഫൈ​സ​ലും മ​റ്റും ന​ൽ​കി​യ ഹ​ര​ജി കേ​ര​ള ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്​.

ല​ക്ഷ​ദ്വീ​പ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധാ​ര​ണ വേ​ഗ​ത്തി​ലാ​ണ്​ ക​ട​ന്നു​വ​ന്ന​ത്. എം.​പി ശി​ക്ഷി​ക്ക​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ൽ അ​യോ​ഗ്യ​നാ​ക്ക​ൽ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം എ​ന്നി​വ​ക്ക്​ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​തി​ടു​ക്കം ക​ണ്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ജ​യി​ൽ​വാ​സ​ത്തി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ എം.​പി-​എം.​എ​ൽ.​എ പ​ദ​വി​യി​യി​ൽ​നി​ന്ന്​ ഉ​ട​ന​ടി അ​യോ​ഗ്യ​രാ​കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി 2013ൽ ​വി​ധി​ച്ചി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച്​ പാ​ർ​ല​മെ​ന്‍റി​ന്​ അ​യോ​ഗ്യ​ത ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാം. ഭ​ര​ണ​ഘ​ട​ന​യു​ടെ 101ാം അ​നുഛേ​ദ പ്ര​കാ​രം സി​റ്റി​ങ്​ എം.​പി അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടാ​ൽ, ആ​റു മാ​സ​ത്തി​ന​കം ഏ​തു ദി​വ​സ​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്​ അ​ധി​കാ​ര​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ മു​ന്നോ​ട്ടു നീ​ങ്ങി​യ ന​ട​പ​ടി​ക​ൾ കോ​ട​തി​യു​ടെ മ​റ്റൊ​രു ഉ​ത്ത​ര​വു വ​ഴി സ്​​റ്റേ ചെ​യ്യ​പ്പെ​ടു​ക​യി​ല്ലെ​ന്ന്​ ലോ​ക്സ​ഭ മു​ൻ​സെ​ക്ര​ട്ട​റി ജ​ന​റ​ലും ഭ​ര​ണ​ഘ​ട​ന വി​ദ​ഗ്​​ധ​നു​മാ​യ പി.​ഡി.​ടി ആ​ചാ​രി വ്യ​ക്ത​മാ​ക്കി. കു​റ്റ​ക്കാ​ര​നെ​ന്ന്​ വി​ചാ​ര​ണ​യി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. ശി​ക്ഷാ​വി​ധി സ്​​റ്റേ ചെ​യ്താ​ൽ​ക്കൂ​ടി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ ന​ട​പ​ടി ഉ​ട​ന​ടി പു​നഃ​പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​ന വ​കു​പ്പു പ്ര​കാ​ര​മു​ള്ള അ​യോ​ഗ്യ​ത, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ളെ കോ​ട​തി​വി​ധി സ്വാ​ധീ​നി​ക്കി​ല്ല. മ​റ്റു നി​യ​മ​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​ണ്​ ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്​​ഥ​ക​ൾ. ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ്​ അ​യോ​ഗ്യ​ത ക​ൽ​പി​ക്ക​ലെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ സി​റ്റി​ങ്​ എം.​പി​മാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, അ​പ്പീ​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​വി അ​റി​യാ​ൻ​കൂ​ടി കാ​ത്തി​രി​ക്കു​ന്ന രീ​തി മു​മ്പ്​ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളെ​ക്കൂ​ടി ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. 

Tags:    
News Summary - High Court proceedings are not applicable to Lakshadweep by-elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.