അലഹാബാദ്: ഉന്നാവ് ബലാത്സംഗക്കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിേപ്പാർട്ട് സി.ബി.െഎ അലഹാബാദ് ഹൈകോടതി മുമ്പാകെ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് ഡി.ബി. ഭോസ്ലെയും ജസ്റ്റിസ് സുനീത് കുമാറും അടങ്ങിയ ബെഞ്ച് മുമ്പാകെയാണ് സീൽവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ, കേസ് ഉന്നാവിൽനിന്ന് ലഖ്നോവിലേക്ക് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ നടപടികൾക്ക് കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ ഗോപാൽ സ്വരൂപ് ചതുർവേദി സമർപ്പിച്ച ഹരജിയിൽ േമയ് രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അന്വേഷണ ഏജൻസിയോട് ഏപ്രിൽ 13ന് കോടതി ആവശ്യപ്പെട്ടിരുന്നു.
േമയ് 21ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം ഇരയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരം പരാതി നൽകിയ പിൻറു സിങ്ങിനെ അന്വേഷിച്ചു കണ്ടെത്താൻ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഉന്നാവിൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എയായ കുൽദീപ് സിങ് സെങ്കാർ തടവിലാക്കി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പീഡനത്തിനിരയായതിനു പിന്നാലെ പരാതി നൽകിയ ഇരയുടെ പിതാവിനെ എം.എൽ.എയുടെ സഹോദരനും കൂട്ടാളികളും ചേർന്ന് മർദിക്കുകയും പിന്നീട് പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകർഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.