കൊച്ചി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെയും കുടുംബത്തിെൻറയും അനധികൃത സ്വത്ത് കണ്ടെത്താൻ പരിശോധന പുരോഗമിക്കുന്നു. കൊച്ചിയിൽ ആദായ നികുതി വകുപ്പിെൻറ പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങൾ ബംഗളൂരുവിൽ എത്തിച്ചു.
15 കോടി വിലമതിക്കുന്ന ആറ് ആഡംബര കാറുകളടക്കം 11വാഹനമാണ് പിടിച്ചെടുത്തത്. ശശികലയുടെയും മരുമകൻ ടി.ടി.വി. ദിനകരെൻറയും ഇടനിലക്കാരനായ സുകേശ് ചന്ദ്രശേഖരെൻറയും കൂട്ടാളി നവാസിെൻറയും ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റോൾസ് റോയിസ് കാറും ഡ്യൂക്കാറ്റി ബൈക്കും അടങ്ങുന്ന വാഹനങ്ങളാണ് ഇവിടെനിന്ന് ബംഗളൂരുവിൽ എത്തിച്ചത്. നവാസിനെ ചോദ്യം ചെയ്താണ് ഇവ കസ്റ്റഡിയിലെടുത്തത്. ശശികലയുെടയും ബന്ധുക്കളുടെയും വസതികളിൽ റെയിഡ് തുടരുകയാണ്.
തമിഴ്നാട്, കർണാടക, കേരളം, ആന്ധ്ര സംസ്ഥാനങ്ങളിെല 188 കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ സ്വർണവും പണവും അടക്കം കോടികളുടെ സ്വത്തും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദിനകരന് രണ്ടില ചിഹ്നം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കാൻ പണമെത്തിച്ചുനൽകാനുള്ള ശ്രമത്തിനിടെ പിടിയിലായ സുകേശ് തിഹാർ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.