ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ പദ്ധതി 1995ലെ അംഗങ്ങളിൽ 2014 സെപ്റ്റംബർ ഒന്നിനു മുമ്പ് വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് തൊഴിൽ മന്ത്രാലയം. മറ്റ് അംഗങ്ങൾക്ക് മേയ് മൂന്നുവരെ അപേക്ഷിക്കാം. വിരമിച്ചവരിൽനിന്ന് ഓൺലൈനായി 91,258 അപേക്ഷ ലഭിച്ചു. 8,897 പേർ തൊഴിലുടമകൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
2023 ഫെബ്രുവരി 20ലെ സർക്കുലർ സ്കീം വ്യവസ്ഥകളും സുപ്രീംകോടതി ഉത്തരവുകളും പാലിച്ചാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. ഇ.പി.എസ്-95ലേക്ക് ഉയർന്ന ശമ്പളത്തിൽ വിഹിതം നൽകുന്നതിന് ആവശ്യമായ രേഖകളുള്ള തൊഴിലാളിയും തൊഴിലുടമയും നൽകേണ്ട ഓൺലൈൻ ജോയന്റ് ഓപ്ഷൻ ഫോറം ഏകീകൃത പോർട്ടലിലുണ്ട്. ഇതുവഴി 8,000ത്തിലധികം അംഗങ്ങൾ ഇതിനകം ഓൺലൈനായി അപേക്ഷിച്ചതായി പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.