ന്യൂഡൽഹി: സി.ബി.െഎ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് മുൻ ഡയറക്ടർ അലോക് വർമ്മ. ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അലോക് വർമ്മ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാകേഷ് അസ്താന അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ട്. അസ്താനക്കെതിരെ കേസെടുക്കുന്നതിന് കേന്ദ്രസർക്കാറിെൻറ അനുമതി ആവശ്യമില്ല. സി.ബി.െഎയുടെ വിശ്വാസ്യത തിരിച്ച് പിടിക്കാൻ അസ്താനക്കെതിരെ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അസ്താന തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാെണന്നും പരാതിക്കാരെൻറ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സി.ബി.െഎയിലെ തമ്മിലടി വിവാദത്തിൽ ഉൾപ്പെട്ടതിനെത്തുടർന്ന് നിലവിൽ നിർബന്ധിത അവധിയിലാണ് അലോക് വർമ. സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയതിനെതിരെ അലോക് വർമ്മ നൽകിയ ഹരജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.